KeralaNEWS

എ ഐ ക്യാമറ ബാധകമല്ലാത്തവർ;കേരളത്തിൽ ആർക്കൊക്കെയാണ് ബീക്കൺ ലൈറ്റ് ഉപയോഗിക്കാവുന്നത്? 

ഐ ക്യാമറ ബാധകമല്ലാത്തത് ബീക്കൺ ലൈറ്റുള്ളവർക്ക് മാത്രമാണ് എന്ന് വിശദീകരണം വന്നു. കേരളത്തിൽ ആർക്കൊക്കെയാണ് ബീക്കൺ ലൈറ്റ് ഉപയോഗിക്കാവുന്നതെന്ന് നോക്കാം.
 2014 മാർച്ച് 19-ലെ ഒരു ഗവണ്മെൻ്റ് ഉത്തരവാണ്. അതനുസരിച്ച് നാല് തരം ബീക്കൺ യൂസ് അനുവദനീയമാണ്. (ഓർഡർ ലിങ്ക് കമൻ്റിൽ. ഇതിനേക്കാൾ പുതിയ ഓർഡറുണ്ടെങ്കിൽ കമൻ്റ് ചെയ്യാനപേക്ഷ)
ഷെഡ്യൂൾ 1 (ഫ്ലാഷ് ചെയ്യുന്ന ചുവപ്പ് ബീക്കൺ)
1. കേരള ഗവർണർ
2. കേരള മുഖ്യമന്ത്രി
3. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
4. കേരള നിയമസഭാസ്പീക്കർ
5. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്
6. കേരള നിയമസഭയിലെ മന്ത്രിമാർ
7. കേരള സംസ്ഥാന പ്ലാനിങ്ങ് ബോർഡ് ചെയർമാൻ
8. കേരള ഹൈക്കോടതി ജഡ്ജിമാർ
ഷെഡ്യൂൾ 2 (ഫ്ലാഷ് ചെയ്യാത്ത ചുവപ്പ് ബീക്കൺ)
1. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ
2. കേരള ചീഫ് സെക്രട്ടറി
3. കേരള അഡ്വക്കേറ്റ് ജനറൽ
4. കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ
5. കേരള പി എസ് സി ചെയർമാൻ
6. കേരള മൈനോറിറ്റി കമ്മീഷൻ ചെയർമാൻ
7. കേരള പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
ഷെഡ്യൂൾ 3 (ഫ്ലാഷ് ചെയ്യുകയോ ചെയ്യാത്തതോ ആയ നീല ബീക്കൺ)
1. എക്സോർട്ടിനോ പൈലറ്റായോ ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങൾ
ഷെഡ്യൂൾ 4 (ചുവപ്പ് – നീല – വെള്ള ബീക്കൺ)
റോഡുകൾ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിച്ചാൽ മാത്രം സ്വന്തം ചുമതലകൾ നിറവേറ്റാൻ സാധിക്കുന്ന ഏജൻസികൾ. ആംബുലൻസ്, ഫയർ, എമർജൻസി മെയിൻ്റനൻസ്, നിയമപാലനത്തിന് ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങൾ.
ഷെഡ്യൂൾ 1, 2 എന്നീ ചുമതലകൾ മുൻപേ വഹിച്ചിരുന്നവർക്കും ചുവന്ന ബീക്കൺ ഉപയോഗിക്കാമെന്ന് ഈ ഉത്തരവിൽ പറയുന്നുണ്ട്.

Back to top button
error: