LocalNEWS

താമരശ്ശേരി ചുരത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു വയനാട് ചുള്ളിയോട് കൊട്ടയങ്ങൽ റാഷിദ് (24) ആണ് മരിച്ചത്. റാഷിദിനോടൊപ്പം ബെെക്കിൽ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തിൽ സാരമായി പരിക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 താമരശ്ശേരി ചുരം ഒമ്പതാംവളവിനും തകരപ്പാടിക്കും ഇടയിലായി തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങിവരുകയായിരുന്ന ടിപ്പർലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു തെറിച്ച് ഇരുവരും കൊക്കയിൽ വീഴുകയുമായിരുന്നു.

Back to top button
error: