KeralaNEWS

കനത്ത മഴയിലും കാറ്റിലും മരം വീണ് രണ്ട് മരണം

പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലുംം  പത്തനംതിട്ടയിലും കൊല്ലത്തും വ്യാപക നാശനഷ്ടങ്ങൾ.ശക്തമായ കാറ്റിൽ മരം വീണ് രണ്ട് പേര്‍ മരിച്ചു.പത്തനംതിട്ട അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മാവ് ഒടിഞ്ഞുവീണ് നെല്ലിമുകൾ സ്വദേശി മനു മോഹൻ(32),റബ്ബർ മരം വീണ് കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62) എന്നിവരാണ് മരിച്ചത്.

 

അടൂരിൽ പലയിടത്തും ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു.കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കകര പ്രസ് സെന്‍ററിന്‍റെയും പൊലിക്കോട് പെട്രോൾ പമ്പിന്‍റെയും മേൽക്കൂര കാറ്റിൽ തകർന്നു.

 

അതേസമയം, നാളെ വടക്കന്‍ കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

 

 

ഫോട്ടോ: മരിച്ച മനു മോഹൻ

Back to top button
error: