NEWSPravasi

കപ്പലിൽ നിന്ന് വീണ് മലയാളി യുവാവിനെ കാണാതായി; സംഭവം ഷാർജയിൽ

ഷാർജ: മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിലിനെയാണ് കാണാതായത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഷാർജയിലെ പുറം കടലിൽ വെച്ചായിരുന്നു സംഭവം.ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി കടലിലേക്ക് വീഴുകയുമായിരുന്നു എന്നാണ് വിവരം.കപ്പൽ അധികൃതരാണ് ഈ വിവരം അഖിലിന്റെ ബന്ധുക്കളെ അറിയിച്ചത്.

Back to top button
error: