KeralaNEWS

ഇ.പി. ജയരാജനെതിരായ ആരോപണം കേവലം ഉൾപാർട്ടി തർക്കമല്ല, സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. : ബി.ജെ.പി. സംസ്ഥാന പ്രസിഡ​ന്റ് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണം കേവലം ഉൾപാർട്ടി തർക്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡ​ന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. വലിയ അഴിമതിയാണ് ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണമാണ്. അനധികൃത നിക്ഷേപത്തിൻ്റെ ആരോപണമാണിത്. ഇ.പി. മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണ് പുറത്തുവന്നത്. ഒരംശം മാത്രമാണ് പുറത്തുവന്നത്. ഇ.പി. ജയരാജൻ്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരും. പി ജയരാജനുമായി സംസാരിച്ച് മുഖ്യമന്ത്രി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രി പാർട്ടി കമ്മിറ്റിയിൽ നിന്ന് കേട്ടിട്ടും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. ഇത് പാർട്ടി അന്വേഷിക്കേണ്ട കാര്യമല്ല. കണ്ടില്ലെന്ന് നടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എങ്കിൽ അത് മുഖ്യമന്ത്രിക്ക് പേടിയുള്ളത് കൊണ്ടാണ്.

ഇ.പിക്കെതിരായ ആരോപണത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഏജൻസികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല.പ്രാദേശിക സഹകരണ സംഘത്തിൽ നിന്ന് പിരിയുമ്പോൾ 69 ലക്ഷം രൂപ ഇപിയുടെ ഭാര്യക്ക് കിട്ടിയെന്നത് വിശ്വസനീയമല്ല.സിപിഎം നേതാക്കളുടെ പ്രധാന ജോലി സ്വർണക്കള്ളക്കടത്ത് അടക്കമുള്ള സാമ്പത്തീക തട്ടിപ്പുകളാണ്.സിപിഎം അധോലോക സംഘമായി മാറി.അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോ എന്ന പേടി മുഖ്യമന്ത്രിക്കുണ്ട്.മുൻ മന്ത്രിക്കെതിരെ ആരോപണം വരുമ്പോൾ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: