KeralaNEWS

ബഫര്‍സോണ്‍ വിഷയത്തില്‍ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, വന്യജീവിസങ്കേതം ആവശ്യമോയെന്ന് വരെ ചർച്ച: മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.. വന്യജീവിസങ്കേതം ആവശ്യമോയെന്ന് വരെ ചർച്ച ചെയ്യുന്നുണ്ട്.പക്ഷേ അക്കാര്യങ്ങൾ ഒന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ആകും എന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്.ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയുണ്ട്.സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു

അതേസമയം, ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയിഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

Signature-ad

ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിണറായി വിജയന് പിൻമാറേണ്ടി വന്നത് ബിജെപി കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധിപ്പിച്ചതു കൊണ്ടാണ്. ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

Back to top button
error: