NEWS

ബാങ്കിന്റെ മിനിമം ബാലൻസ് പിഴയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർ​ഗങ്ങൾ

രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.സാധാരണയായി 5,000 മുതൽ 10,000 രൂപ വരെയാണ് മിനിമം ബാലൻസ് ആയി കരുതേണ്ടത്. ഇത് പാലിക്കാത്തവരിൽനിന്നാണ് ബാങ്കുകൾ പിഴ ഈടാക്കുക.പരിധി ഇല്ലാതെ എത്ര തുക വേണമെങ്കിലും പിഴയായി ബാങ്കുകൾക്ക് ചുമത്താവുന്നതാണ്.ബാങ്കിന്റെ ബോർഡ് ആണ് പിഴ തുക സംബന്ധിച്ച് തീരുമാനമെടുക്കുക.

ഇതനുരിച്ച് വിവിധ ബാങ്കുകളുടെ പിഴ തുക വ്യത്യസ്തമായിരിക്കും.പലപ്പോഴും അക്കൗണ്ടിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ നിരക്കുകൾ ഈടാക്കുന്നത്.നഗര, അർദ്ധ-നഗര, ഗ്രാമീണ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ചാർജുകൾ വ്യത്യാസമാണ്. ചില ബാങ്കുകൾക്ക് ശരാശരി പ്രതിമാസ ബാലൻസിനെയും ബാലൻസ് കുറവിനെയും ആശ്രയിച്ച് വിവിധ ചാർജുകളുടെ സ്ലാബുകൾ ഉണ്ട്.

ചെറുതെങ്കിലും ആ മാസം തങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന നിക്ഷേപത്തിന് പലിശ ലഭിച്ചില്ലെങ്കിലും ഉപഭോക്താവ് അക്കൗണ്ടിൽ മിനിമം തുക നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ കൃത്യമായി, അതും പ്രതിമാസം തന്നെ പിഴ ഈടാക്കും.പിന്നെ എടിഎം കൂടുതൽ തവണ ഉപയോഗിച്ചാൽ, മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാൽ ഇതിനെല്ലാം പുറമെ എടിഎം കാർഡിന്റെ ഫീസ്, ക്രെഡിറ്റ് കാർഡിന്റെ ഫീസ്, എസ്എംഎസ് ചാർജ്ജ് (ഇതിന്റെയൊക്കെ പൈസ അക്കൗണ്ടിൽ നിന്നും തനിയെ കട്ടായിക്കോളും) അങ്ങനെ നൂറ് ‘പണം പുടുങ്ങൽ’ വേറെയും.എടിഎം കാർഡുകൾക്ക് വരെ ഉപയോഗിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുന്ന ബാങ്കുകൾ പക്ഷെ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ‘പുടുങ്ങൽക്ക്’ യാതൊരു പരിധിയും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് രസകരം!

ഈ സാഹചര്യത്തിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്തവർക്ക് അതിൽനിന്ന് രക്ഷപ്പെടാനായി രണ്ട് മികച്ച മാർഗങ്ങളുണ്ട്. സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുക, ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകൾ അടയ്ക്കുക എന്നിവയാണവ.ഇവയിലൂടെ മിനിമം ബാലൻസ് പിഴ അടയ്ക്കുന്നതിൽനിന്നും രക്ഷപ്പെടാം.

ശമ്പളം ലഭിക്കുന്ന മിക്ക വ്യക്തികൾക്കും സാധാരണയായി സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കും. അഥവാ ഇനി ഇല്ലെങ്കിൽ വ്യക്തിഗത ഉപയോഗത്തിനായി നിങ്ങൾക്ക് ഒരു സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ കഴിയും. ഇത്തരത്തിലുള്ളവയെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പണമിടപാടുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക ബാങ്കുകളും ബിഎസ്ബിഡി അക്കൗണ്ടുകൾ ഓഫർ ചെയ്യുന്നത്.

കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കി ഏതൊരാൾക്കും ബി‌എസ്‌ബിഡി അക്കൗണ്ട് എളുപ്പത്തിൽ തുറക്കാനാകും. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് നൽകുന്ന അതേ പലിശനിരക്കാണ് ബിഎസ്ബിഡി അക്കൗണ്ടുകൾക്കും ലഭിക്കുക. സീറോ ബാലൻസ് അക്കൗണ്ടിന്റെയും സാധാരണ സേവിംഗ്സ് അക്കൗണ്ടിന്റെയും പ്രവർത്തനം ഒരുപോലെയാണ്. എന്നാൽ ബിഎസ്ഡിഎസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ പരിമിതമാണ്.

ബിഎസ്ബിഡി അക്കൗണ്ടിന്റെ സവിശേഷതകൾ

  • അടിസ്ഥാന റുപേ എടിഎം, ഡെബിറ്റ് കാർഡ് സൗജന്യമായി നൽകും.വാർഷിക ചാർജുകൾ ബാധകമല്ല
  • NEFT / RTGS തുടങ്ങിയ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയുള്ള പണത്തിന്റെ രസീത്/ക്രെഡിറ്റ് സൗജന്യമായിരിക്കും
  • കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ചെക്കുകളുടെ നിക്ഷേപം സൗജന്യമായിരിക്കും
  • പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് നിരക്ക് ഈടാക്കില്ല
  • അക്കൗണ്ട് അടയ്‌ക്കൽ നിരക്കുകളില്ല
  • സ്വന്തം ബാങ്കിന്റെ എടിഎം വഴിയോ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയോ നാല് തവണ സൗജന്യമായി പണം പിൻവലിക്കാം
  • ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകൾ ക്യാൻസൽ ചെയ്യുക

 
യാതൊരു വിധ ഇടപാടുകളും നടത്താത്ത ബാങ്ക് അക്കൗണ്ടുകൾ അടയ്ക്കുന്നതാണ് ഉചിതം. ഇത് മിനിമം ബാലൻസ് വയ്ക്കുന്നതും മെയിന്റനൻസ് ചാർജ് ഈടാക്കുന്നതും ഇല്ലാതാകാൻ സഹായിക്കും. 
2014 ജൂലൈ 1 ന്‌ പുറപ്പെടുവിച്ച ആർ‌ബി‌ഐ സർക്കുലർ‌ പ്രകാരം രണ്ട് വർഷത്തേക്ക് ഇടപാട് നടക്കാത്ത അക്കൗണ്ടുകൾ നിഷ്‌ക്രിയ അക്കൗണ്ടുകളായി പരിഗണിക്കും. അതിനാൽ ഇത്തരം അക്കൗണ്ടുകളിൽനിന്ന് ബാങ്കുകൾ‌ക്ക് പിഴ ഈടാക്കാൻ അധികാരമില്ല.
പ്രവർത്തനരഹിതമായ അക്കൗണ്ടിന് പിഴ ഈടാക്കുന്നുണ്ടെങ്കിൽ ആ തുക തിരികെ ലഭിക്കുന്നതിനായി ക്ലെയിം ചെയ്യാവുന്നതാണ്. എങ്കിലും ഇത്തരം പ്രവൃത്തികൾക്ക് സമയവും പരിശ്രമമവും ആവശ്യമായതിനാൽ അക്കൗണ്ട് എന്നെന്നേക്കുമായി അടയ്ക്കുന്നതായിരിക്കും മികച്ച ഓപ്ഷൻ. ബാങ്ക് അക്കൗണ്ട് അടയ്‌ക്കുന്നതിന് മുമ്പ് എല്ലാ നിക്ഷേപങ്ങളും, വ്യവസ്ഥാപിത നിക്ഷേപ പദ്ധതികളും (എസ്‌ഐ‌പികൾ), തുല്യമായ പ്രതിമാസ തവണകളും (ഇഎംഐകൾ), ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റും ആ അക്കൗണ്ടുമായി മറ്റ് ഓട്ടോമേറ്റഡ് ഇടപാടുകളും നിർബന്ധമായും ഡി-ലിങ്ക് ചെയ്യണം.
ഇതിന് പുറമെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ബാങ്ക് ശാഖകള്‍ വഴി ഇടപാടുകള്‍ നടത്താനും നിശ്ചിത എണ്ണം കഴിഞ്ഞാല്‍ അധികപണം നല്‍കേണ്ടിവരും എന്നതും മറക്കരുത്.
5 ശതമാനവും 100 രൂപയും
 
പൊതുമേഖലാ ബാങ്കുകള്‍ പലപ്പോഴും ചെറിയ തുകയാണ് പിഴയായി ഈടാക്കാറുള്ളതെങ്കിലും സ്വകാര്യബാങ്കുകള്‍ അങ്ങനെയല്ല.ഉദാഹരണത്തിന് ഐ സി ഐ സി ഐ ബാങ്കിന് മെട്രോ നഗര ബ്രാഞ്ചുകളില്‍ 10,000 രൂപയാണ് ഈ പരിധി. അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് 5,000 രൂപയാണ്. ഇൗ പരിധി സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് ‘മിനിമം മന്തിലി ആവറേജി’ല്‍ നിന്ന് എത്ര തുകയാണോ കുറഞ്ഞത് അതിന്റെ അഞ്ച് ശതമാനവും കൂടാതെ 100 രൂപയും പിഴയായി ഈടാക്കും.
ആക്‌സിസ് ബാങ്ക് മിനിമം ബാലന്‍സില്‍ നിന്ന് കുറവുള്ള തുകയില്‍ 100 ന്് 10 രൂപ അല്ലെങ്കില്‍ മാസം 600 രൂപ ഇതില്‍ ഏതാണോ കുറവ് ആ തുകയാവും ഈടാക്കുക. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ചുരുങ്ങിയ പിഴ 150 രൂപയാണ്. ഇതിന് പുറമേയാണ് മേല്‍പറഞ്ഞത്. മെട്രോ യില്‍ 15,000, നഗരത്തില്‍ 10,000 അര്‍ദ്ധ നഗരത്തില്‍ 5,000 ഗ്രാമത്തില്‍ 2,500 ഇങ്ങനെയാണ് ആക്‌സിസ് ബാങ്കിന്റെ മിനിമം ബാലന്‍സ് പരിധി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: