NEWS

മനുഷ്യശരീരത്തിലെ വീനസ് അല്ലെങ്കിൽ അപ്പോളോ ഹോളുകൾ 

ചില ആളുകൾക്ക് അവരുടെ ദേഹത്തിന്റെ പിൻഭാഗത്ത് നിതംബത്തിന് മുകളിലായി രണ്ടിടുപ്പിലുമായി  ചെറിയ രണ്ട് കുഴികൾ അഥവാ ഡിമ്പിളുകൾ കാണാം.
പെൽവിക് അസ്ഥി(Sacrum) നട്ടെല്ലുമായി(Lumbar spine) ബന്ധിപ്പിക്കുന്ന സ്ഥലത്താണ് ഈ ഡിംപിളുകൾ സ്ഥിതി ചെയ്യുന്നത്.  അവിടെ പേശികളോ സബ്ക്യുട്ടേനിയസ് ടിഷ്യൂകളോ ഇല്ല.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ഉണ്ടാകാം.
സ്ത്രീകളുടെ കാര്യത്തിൽ അവയെ ‘വീനസ് ഹോൾസ്’ എന്നും പുരുഷന്മാരുടെ കാര്യത്തിൽ അവയെ അപ്പോളോ ഹോൾസ് എന്നുമാണ്   വിളിക്കാറ്.
ഈ അനാട്ടമി പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്  പ്രമുഖ ശില്പിയായ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയാണ്,
 അദ്ദേഹം   തന്റെ ശിൽപങ്ങളിൽ അത് പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നു.
 അദ്ദേഹത്തിന്റെ കാലം മുതൽ അവ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്..
 എല്ലാവർക്കും  ഈ ദ്വാരങ്ങൾ ഉണ്ടാകണമെന്നില്ല. ഇത്  ജന്മസിദ്ധമായി ഉണ്ടാകേണ്ടതാണ്. അതിനാൽ  ചിലരുടെ ദേഹത്ത്  അത് കാണണമെന്നുമില്ല.
കൃത്രിമമായി അത് വികസിപ്പിക്കാനും കഴിയില്ല.അതെല്ലാം പ്രകൃതിയെയും ജനിതകശാസ്ത്രത്തെയും ആശ്രയിച്ചിരിക്കുന്നു.
വീനസ് ഹോൾസ് ഉള്ളവർക്ക് നല്ല രക്തചംക്രമണം ഉണ്ടാകും എന്നാണ് വിലയിരുത്തൽ . അത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിനും സഹായിക്കും..ഇത് രതിമൂർച്ഛയിലെത്തുന്നത് എളുപ്പമാക്കുന്നു.
 വലിയ വീനസ് കുഴികൾ ദൃശ്യമാണെങ്കിൽ, അതിനർത്ഥം നിങ്ങൾ അമിതഭാരമുള്ളവരല്ലെന്നും ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുന്നവരാണെന്നുമാണ്.
 ചിലർ വീനസ് ഹോളുമായി   ജനിച്ചാലും  അധികമായി വണ്ണം വച്ചാൽ ദേഹത്തെ കൊഴുപ്പ് സാധാരണയായി അവയെ മറച്ചേക്കാം.
 ശരീരഭാരം കുറയുമ്പോൾ ചിലർക്ക് അവരുടെ വീനസ് കുഴികൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും വരാം.

Back to top button
error: