‘പി.സി.ജോർജുമായി 2 മാസം മുൻപ് സ്വപ്ന ഗൂഢാലോചന നടത്തി’; എഫ്ഐആർ പുറത്ത്

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന‌ സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ് എഫ്ഐആര്‍. മുൻ എംഎൽഎ പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്‍മന്ത്രി കെ.ടി.ജലീൽ പരാതി നൽകിയിരുന്നു.

ഇതിൽ പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version