
കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരളത്തിൽ ടൺ കണക്കിന് ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത മീനാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചത്.ഇടുക്കിയിൽ മീൻ കഴിച്ച് വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതും മീൻ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തതുമായിരുന്നു കാരണങ്ങൾ.അതുവരെ ഈ ആരോഗ്യ വകുപ്പ് എന്ത് ചെയ്യുകയായിരുന്നു? ഭക്ഷ്യ സുരക്ഷാ വകുപ്പ് ?!
മീനിന്റെ പുറകെ ആരോഗ്യ വകുപ്പ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു കാസർകോട് ഷവർമ്മ കഴിച്ച ഒരു കുട്ടി മരിക്കുന്നത്.നിരവധി പേർ ഇപ്പോഴും ചികിത്സയിലുണ്ട്.ഇവർക്ക് ഷിഗല്ല രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.ഷിഗല്ല രോഗത്തിന് എന്താണ് കാരണം? പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല രോഗം പകരുന്നത്.ആ കച്ചവടക്കാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതല്ലേ…?
ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് വയനാട്ടിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്.മലപ്പുറത്ത് ഹോട്ടലിൽ നിന്ന് മന്തി കഴിച്ചവർക്കും ഇതിനിടയിൽ ഭക്ഷ്യവിഷബാധ ഉണ്ടായി.ചുരുക്കത്തിൽ പച്ചക്കറിയായാലും ഇറച്ചിയായാലും ഇനി മറ്റെന്തായാലും മലയാളി കഴിക്കുന്നത് വിഷം തന്നെയാണ്.ഇതൊക്കെ സമയാസമയങ്ങളിൽ പരിശോധന നടത്തി കണ്ടെത്തുകയും നടപടി എടുക്കേണ്ടതും ആരാണ്? തങ്ങളുടെ ജോലി ഉത്തരവാദിത്വത്തോടെ നടത്താത്ത അവർക്കെതിരെ അപ്പോൾ എന്ത് നടപടി സ്വീകരിക്കും?!!
നമ്മള് കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച് ഇതാദ്യമല്ല നമ്മൾ കേൾക്കുന്നത്. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ് ഭക്ഷ്യവസ്തുക്കളില്‍ കാട്ടിക്കൂട്ടുന്നത്.അറക്കപ്പൊ
എന്നാല്‍ പച്ചക്കറിയാണ് ഭേദമെന്ന് കരുതിയാല്‍ അവിടെയുമുണ്ട് മായം.കീടങ്ങളെ തുരത്താനായി വീര്യം കൂടിയ കീടനാശിനികൾ അടിച്ച പച്ചക്കറികളാണ് തമിഴ്നാട്ടിൽ നിന്നും ലോഡ് കണക്കിന് ഇവിടേക്ക് വന്നിറങ്ങുന്നത്. കൊള്ളലാഭത്തിനായി അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത് മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത് അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട് നാം അത്ഭുതപ്പെടാറുണ്ട്.കല്ല് പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പാവയ്ക്ക.അങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഇതിനെല്ലാം ഉപയോഗിക്കുന്നത് “ഓക്സിടോസിന്‍” എന്ന മരുന്നാണ്. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച് വിളവെടുപ്പ് നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന് മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്ക്കുന്നു. ഒന്നോരണ്ടോ ആഴ്ചകൾ കൊണ്ട് ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും ചെയ്യുമായിരുന്നത്രെ! നമ്മുടെ നാട്ടിൽ നേന്ത്ര കർഷകരും മരച്ചീനി കർഷകരുമൊക്കെ യൂറിയായും പൊട്ടാഷുമൊക്കെ ഇങ്ങനെ ഉപയോഗിക്കുന്നുണ്ട്-കായകൾക്ക് കൂടുതൽ വലിപ്പം വയ്ക്കാൻ.
എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം.എന്നാൽ ഏറ്റവും കൂടുതൽ ഭക്ഷ്യവിഷബാധ സംഭവിക്കുന്നതും ഇവിടെത്തന്നെ.
ഹോട്ടലുകളിലും ചന്തകളിലും വിതരണകേന്ദ്രങ്ങളിലും ചെക് പോസ്റ്റുകളിലും ഒക്കെ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പുമൊക്കെ ആഴ്ചയിൽ ഒരിക്കലെന്ന കണക്കിൽ പരിശോധന നടത്തിയില്ലെങ്കിൽ വിഷം കഴിച്ചു മരിക്കാനാകും മലയാളികളുടെ വിധി എന്ന് മാത്രമേ പറയാനുള്ളൂ.
ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂർ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂർ 8943346193, കാസറഗോഡ് 8943346194
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കസമാന വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് -
തകരാറൊഴിഞ്ഞിട്ട് പറക്കാന്‍ നേരമില്ല; 18 ദിവസത്തിനിടെ 8 തകരാര്‍: സ്പൈസ് ജെറ്റിന് കാരണം കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഡിജിസിഎ -
ഉറക്കത്തില്‍ എഴുന്നേറ്റു നടന്ന യുവതി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 15 ലക്ഷം രൂപയുടെ സ്വര്‍ണം -
‘പൊന്നിയിൻ സെൽവനി’ൽ ചോള സാമ്രാജ്യത്തിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യാ റായ്, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത് -
കാളി പരാമര്‍ശത്തെ അപലപിച്ചതില്‍ പ്രതിഷേധം; ട്വിറ്ററില്‍ സ്വന്തം പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മോയിത്ര -
പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന്; ഹോട്ടല്‍ ഉടമയുടെ തലയടിച്ച് പൊട്ടിച്ച് നാലംഗ സംഘം -
രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി -
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി -
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം -
കുളുവില്‍ മേഘവിസ്ഫോടനം: മിന്നല്‍പ്രളയത്തില്‍ നാലുമരണം -
വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം, ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി -
തല്ക്കാലം രാജിയില്ല; തീരുമാനമെടുത്ത് സി.പി.എം. അവെയ്ലബിള് സെക്രട്ടേറിയറ്റ്; എന്തിന് രാജി, എല്ലാം ഇന്നലെ പറഞ്ഞതല്ലേയെന്ന് മന്ത്രി -
അഫ്ഗാനിലെ ഇസ്ലാം മത നേതാവിനെ മുംബൈയില്‍ അജ്ഞാത സംഘം വെടിവച്ച് കൊന്നു -
സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കുകൾ വരുന്നു, താത്പര്യം പ്രകടിപ്പിച്ച് 20 പേർ രംഗത്ത് -
പാലക്കാട് തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം, 27 കാരിയുടെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് ബന്ധുക്കൾ