നരേന്ദ്ര മോദിയെ ട്രോളി രാഹുൽ ഗാന്ധി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ

 

രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ പരിഹാസരൂപേണ ചോദിച്ചു.

“മോദിയുടെ വാക്കിനും പ്രവർത്തിക്കും ഒരിക്കലും ബന്ധമില്ല. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയിൽ മോദിജി ആരെ പഴിക്കും. നെഹ്റുവിനെയോ സംസ്ഥാനങ്ങളെയോ അതോ ജനങ്ങളെയോ’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മോദിയുടെ മുൻകാല പ്രസംഗത്തിന്‍റെ വിഡിയോയും ട്വീറ്റിനൊപ്പം രാഹുൽ നൽകിയിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ൽ പ്രസംഗിച്ചതിന്‍റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കൽക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകൾ കാണാനാവില്ലെന്നും 2017ൽ പ്രസംഗിച്ച വീഡിയോയാണ് രാഹുൽ ഷെയർ ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version