KeralaNEWS

നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ.അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകൾ കൈയ്യിൽ കരുതണം.
വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേര് മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്, മീന്, ഇറച്ചി എന്നിവ വില്ക്കുന്ന കടകള് രാവിലെ 7 മുതല് രാത്രി 9 വരെ പ്രവര്ത്തിക്കും.ഹോട്ടലിലും ബേക്കറിയിലും പാഴ്സല് മാത്രമേ അനുവദിക്കൂ.
മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലന്സ് എന്നിവയ്ക്കു തടസ്സമില്ല.അടിയന്തര സാഹചര്യത്തില് വര്ക് ഷോപ്പുകൾ തുറക്കാം.ദീര്ഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും

Back to top button
error: