തേനീച്ചയുടെ കുത്തേറ്റ് പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ത്തനംതിട്ട: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു.തണ്ണിത്തോട് ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്.അഭിലാഷിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് രാവിലെ പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലായിരുന്നു സംഭവം.

രാവിലെ ഒൻപത് മണിയോടെ ടാപ്പിംഗിനിടെ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയിൽ കൂടിളകി വന്ന തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭിലാഷിനാണ് കൂടുതല്‍ കുത്തേറ്റത്.ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരിക്കേറ്റ മറ്റുള്ളവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version