KeralaNEWS

പുകപരിശോധന മേഖലയിൽ വീണ്ടും പ്രതിസന്ധി

പുകപരിശോധന മേഖലയിൽ വീണ്ടും പ്രതിസന്ധി
സംസ്ഥാനത്ത് ഇന്നലെ മുതൽ BSVI വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കു ടെസ്റ്റ് ചെയ്തു പുകപരിശോധന സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ല. പ്രസ്തുത വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ സർട്ടിഫിക്കറ്റിൽ LAMDA പുതുതായി മുന്നറിയിപ്പില്ലാതെ ഉൾപ്പെടുത്തിയതാണ് ഈ പ്രശ്നത്തിന് കാരണം .പുക പരിശോധന രീതി ഓൺ ലൈൻ ആയി
മാറ്റിയ ശേഷം സോഫ്റ്റ്‌വെയറിൽ വരുന്ന മാറ്റങ്ങൾ സമയാസമയങ്ങളിൽ ഗവൺമെന്റിനെയുംമോട്ടോർ വാഹന വകുപ്പിനെയും NIC അറിയിക്കാത്തതാണു ഇതിനു കാരണം.

ഇതുകൂടാതെ പുക പരിശോധന സ്ഥാപന ഉടമകൾക്കും ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിരുന്നില്ല. സർട്ടിഫിക്കറ്റു ലഭിക്കാത്തതു മൂലം തങ്ങൾക്കുണ്ടാകുന്ന വിഷമതകൾ ഉടൻ പരിഹരിക്കണമെന്ന് വാഹന ഉടമകളും ഏറെ സാമ്പത്തിക ബാധ്യതയുള്ള ഈ കാര്യം ഒരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയത് കമ്പനിക്കാർക്കു കൊള്ളലാഭം ഉണ്ടാക്കാനണെന്നും കോവിഡ് കാലത്ത് സാമ്പത്തിക പരാധീനതകളിൽപ്പെട്ട തങ്ങൾക്കു മതിയായ സമയം നൽകി സർക്കാരുമായി ചർച്ച ചെയ്തു പ്രശ്ന പരിഹാരം നല്കണമെന്നും സ്ഥാപന ഉടമകളും ആവശ്യപ്പെടുന്നു

Back to top button
error: