ഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഗര്‍ഭസ്ഥ ശിശു മരിച്ചു

മഹാരാഷ്ട്ര: ഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version