Pravasi

ദുബായിൽ മലയാളികളടക്കം താമസിച്ചിരുന്ന ഫ്ലാറ്റ് കത്തിനശിച്ചു; ആളപായമില്ല

ദുബായ്: കരാമയിലെ 3 നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മലയാളികളടക്കം താമസിച്ചിരുന്ന ഫ്ലാറ്റ് കത്തിനശിച്ചു. പലരുടെയും പണവും പാസ്പോർട്ട് അടക്കമുള്ള വിലപ്പെട്ട രേഖകളും ബാങ്ക് കാർഡുകളും കത്തി ചാമ്പലായി. പുലർച്ചെ നാലോടെയുണ്ടായ തീപിടിത്തത്തിൽ നിന്നു താമസക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എസി തകരാറാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. താമസക്കാരെ തൽക്കാലം മറ്റൊരു ഫ്ലാറ്റിലേക്കു മാറ്റി.

പൊലീസും സിവിൽ ഡിഫൻസും എത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ ഫ്ലാറ്റുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. കത്തിനശിച്ച ഫ്ലാറ്റിൽ ഉരുകിയൊലിച്ച ബങ്കർ കട്ടിലുകൾ മാത്രമാണ് അവശേഷിക്കുന്നത്. നനച്ചുണക്കിയ വസ്ത്രങ്ങൾ കട്ടിലുകളിൽ കൂട്ടിയിട്ടിരുന്നതും പെട്ടെന്നു തീ വ്യാപിക്കാൻ കാരണമായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker