MovieNEWS

തർക്കം തീർന്നു, വിജയ്‌യുടെ ജാതി ‘തമിഴന്‍’

വിജയ്‌യെ സ്കൂളിൽ ചേർത്തപ്പോൾ അപേക്ഷയിൽ ജാതി, മതം എന്നീ കോളങ്ങളിൽ 'തമിഴൻ' എന്നാണ് കൊടുത്തത്. ഇത് സ്കൂളുകാർ ആദ്യം സമ്മതിച്ചില്ല. സ്കൂൾ പൂട്ടിക്കാൻ സമരം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അവർ വഴങ്ങിയത്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതി, മതം കോളങ്ങളിൽ ‘തമിഴൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നടന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ:

”വിജയ് യെ സ്കൂളിൽ ചേർത്തപ്പോൾ അപേക്ഷയിൽ ജാതി, മതം എന്നീ കോളങ്ങളിൽ ‘തമിഴൻ’ എന്നാണ് കൊടുത്തത്. ഇത് സ്കൂളുകാർ ആദ്യം സമ്മതിച്ചില്ല. മകൻ തമിഴ്നാട്ടിലാണ് ജനിച്ചത്. ഭാഷ തമിഴാണ്, അതുകൊണ്ടു ‘തമിഴൻ’ എന്നു വെയ്ക്കണമെന്ന് തീർത്തുപറഞ്ഞു. സ്കൂൾ പൂട്ടിക്കാൻ സമരം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അവർ വഴങ്ങിയത്. അന്നുമുതൽ വിജയ് യുടെ സർട്ടിഫിക്കറ്റിൽ ജാതിയുടെ സ്ഥാനത്ത് ‘തമിഴൻ’ എന്നാണുള്ളത്. ജാതിക്ക് നമ്മളാണ് പ്രധാന്യം കൊടുക്കുന്നത്.

വേണമെന്നുവെച്ചാൽ മക്കളെ സ്കൂളിൽ ചേർക്കുമ്പോഴേ ജാതി സൂചിപ്പിക്കാതെ പോകാം. അങ്ങനെവന്നാൽ വരുംകാലത്ത് ജാതിയേ ഇല്ലാതാകും” അദ്ദേഹം അഭിപ്രായപ്പെട്ടു.’സായം’ എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു എസ്.എ. ചന്ദ്രശേഖറിൻ്റെ ഈ വെളിപ്പെടുത്തൽ.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker