KeralaNEWS

അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയുടെ രേഖ ഉറപ്പാക്കും-മന്ത്രി കെ. രാജന്‍

 

സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ ജനങ്ങള്‍ക്ക് നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ പട്ടയം ലഭ്യമാക്കാന്‍ കഴിയണം. ഇതിന് നിയമപരിരക്ഷയോ ഉത്തരവോ സ്പഷ്ടികരണമോ ആവശ്യമെങ്കില്‍ ഉറപ്പാക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 1.53 ലക്ഷം പട്ടയങ്ങള്‍ നല്‍കിയിരുന്നു. ഇക്കുറി ചുരുങ്ങിയത് അഞ്ചു ലക്ഷം പട്ടയങ്ങളെങ്കിലും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നൂറു ദിവസംകൊണ്ട് പട്ടയവും പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ പതിനാറായിരത്തോളം രേഖകള്‍ കൊടുക്കാനാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker