KeralaNEWS

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു

ടുക്കി: കുട്ടിക്കാനത്തിനു സമീപം നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ ചിറപ്പാറയിൽ പി.എം. മാത്യുവിന്‍റെ ഭാര്യ മോളി (55) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ജെസി (38) യെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടസ്ഥലത്ത് ഉണ്ടായ കരിങ്കല്ലിൽ തലയിടിച്ചതാവാം മോളിയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. മോളിയുടെ ഭർത്താവ് സി എം മാത്യൂവിന്റെ ജ്യേഷന്റെ വിവാഹ വാർഷിക ചടങ്ങുകൾക്കായി കുമരകത്ത് പോയി മടങ്ങുന്നതിനിടയിലാണ് അപകടം.
 കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. മോളിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി കാലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം  കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂഷിക്കും. ശവസംസ്കാരം പിന്നീട്.

Back to top button
error: