KeralaNEWS

പോളിംഗ് ശതമാനം ഉയരും, തുടർ ഭരണം ഉണ്ടാകും : കടകംപള്ളി സുരേന്ദ്രൻ

"നേമത്ത് വി. ശിവൻകുട്ടി വിജയിക്കും"

തുടർ ഭരണത്തിനു വേണ്ടിയുള്ള ജന താൽപര്യമാണ് കേരളത്തിൽ കാണുന്നത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പോളിംഗ് ശതമാനം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ തന്നെ സ്വീകരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉണ്ടാകും.ഈ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉത്സവമാക്കി മാറ്റി എന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പൾസ് മെയ് 2 ന് വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നേമത്ത് വി. ശിവൻകുട്ടി വിജയിക്കും.നേരത്തെ നേമത്ത് നടന്നത് BJP- UDF വോട്ട് കച്ചവടം ആണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker