
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് നടി ഹാജരായത്. കേസിലെ പ്രതിയായ ദിലീപിന്റെ ഭാര്യയും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമാണ് നടി കാവ്യ.
300ല്‍ അധികം സാക്ഷികളുളള കേസില്‍ 127 പേരുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി തവണ സമയം നീട്ടി നല്കിയതിനാല് ഇനി വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടിയാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെയാണ് കാലാവധി നീട്ടി നല്‍കിയത്. എന്നാല്‍ ഇതനുസരിച്ച് കഴിഞ്ഞ മാസമാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും പരാതിക്കാരിയായ നടിയും രംഗത്തെത്തിയതോടെ വിചാരണ കുറച്ച് കാലത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.
2017 ഫെബ്രുവരിയിലായിരുന്നു കോസിനാസ്പദമായ സംഭവം അരങ്ങേറിയത്. സംഭവത്തിന് ശേഷംമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസിലെ സാക്ഷി വിസ്താരം പോലും പൂര്‍ത്തിയായിട്ടില്ല.