NewsThen Special

മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതയും

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്താനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്.

വേങ്ങര-പികെ കുഞ്ഞാലിക്കുട്ടി, മഞ്ചേരി-യു.എ ലത്തീഫ്, ഏറനാട്-പികെ ബഷീര്‍, കൊണ്ടോട്ടി-ടി.വി ഇബ്രാഹീം, കോട്ടക്കല്‍-ആബിദ് ഹുസൈന്‍ തങ്ങള്‍, പെരിന്തല്‍മണ്ണ-നജീബ് കാന്തപുരം, മങ്കട- മഞ്ഞളാംകുഴി അലി, തിരൂര്‍-കുറുക്കോളി മൊയ്തീന്‍, താനൂര്‍-പികെ ഫിറോസ്, തിരൂരങ്ങാടി-കെ.പി.എ മജീദ്, വള്ളിക്കുന്ന്-ഹമീദ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത്-അഡ്വ നൂര്‍ബിന റഷീദ്, കുറ്റ്യാടി-പാറക്കല്‍ അബ്ദുല്ല, കൊടുവള്ളി-എം.കെ മുനീര്‍, കുന്ദമംഗലം-ദിനേഷ് പെരുമണ്ണ (സ്വത), തിരുവമ്പാടി-സി.പി ചെറിയ മുഹമ്മദ്, അഴീക്കോട്-കെഎം ഷാജി, കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്, മഞ്ചേശ്വരം-എകെ.എം അഷ്റഫ്, മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍-കെഎന്‍എ ഖാദര്‍, കളമശ്ശേരി-അഡ്വ വിഇ ഗഫൂര്‍, കൂത്തുപറമ്പ്- പൊട്ടന്‍കണ്ടി അബ്ദുല്ല, കോങ്ങാട്-യുസി രാമന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടിക.

എംപി അബ്ദുസമദ് സമദാനി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുള്‍ വഹാബും മത്സരിക്കും. പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker