വൈദ്യുതി മോഷ്ടിച്ച ബിജെപി കൗണ്‍സിലര്‍ക്ക് 82000 രൂപ പിഴ

വൈദ്യുതി മോഷ്ടിച്ച ബിജെപി കൗണ്‍സിലര്‍ക്ക് 82000 രൂപ പിഴ. തൊടുപുഴ നഗരസഭയിലെ ന്യൂമാന്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപില്‍ നിന്നാണ് വിജിലന്‍സ് പിഴ ഈടാക്കിയത്.

ശ്രീലക്ഷ്മിയുടെ അച്ഛന്റെ ഊടമസ്ഥതയിലുളള വീട്ടിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് സമീപത്തെ ഇവരുടെ രണ്ട് വീട്ടിലേക്ക് മീറ്റര്‍ വെയ്ക്കാതെ കേബിള്‍ വലിച്ച് അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു.

മോഷണത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യുത മോഷണം പുറത്തറിയുന്നത്. വൈദ്യുത മോഷണത്തിന് 62000 രൂപയും കോംപൗണ്ടിംഗ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്ത് 82000 രൂപ പിഴ ഈടാക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version