കാൽനൂറ്റാണ്ടിനുശേഷം ഉമ്മൻ‌ചാണ്ടിയുടെ പുതുപ്പള്ളി ചുവന്നു

എൽഡിഎഫിന്റെ തേരോട്ടത്തിൽ പിടിച്ചുനിൽക്കാനാവാതെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി. പുതുപ്പള്ളി പഞ്ചായത്ത് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 25 വർഷത്തിനുശേഷമാണ് ഭരണമാറ്റം. കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു പുതുപ്പള്ളി.

ഏഴ് സീറ്റാണ് എൽഡിഎഫ് പുതുപ്പള്ളിയിൽ നേടിയത്. രണ്ട് എൽഡിഎഫ് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. യുഡിഎഫിന് ആറു സീറ്റും ബിജെപിക്ക് മൂന്നു സീറ്റും ആണ് നേടാനായത്. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 11 സീറ്റുണ്ടായിരുന്നു. ഇത് വ്യക്തമായ ഭൂരിപക്ഷം ആയിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version