തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്, ഉന്നതരുടെ പേര് പറയരുത് എന്ന് ആവശ്യപ്പെട്ട് ജയിലിൽ ചിലർ വന്നു കണ്ടു

തനിക്കും കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സ്വപ്ന സുരേഷ് കോടതിക്ക് കത്ത് സമർപ്പിച്ചു. അഭിഭാഷകൻ വഴിയാണ് സ്വപ്ന കത്ത് കൈമാറിയത്.

ജയിലിൽ ചില ആളുകൾ തന്നെ കാണാൻ വന്നിരുന്നു. ഉന്നതരുടെ പേരുകൾ പറയരുതെന്ന് അവർ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളോട് സഹകരിക്കരുതെന്ന ആവശ്യം മുന്നോട്ടുവച്ചു. ഇവർ പൊലീസുകാരാണ് എന്നാണ് കരുതുന്നതെന്ന് സ്വപ്ന കോടതിയിൽ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു.

രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയായി എന്നും കേസിൽ വൻസ്രാവുകൾ ഉണ്ടെന്നും കോടതി പരാമർശിച്ചിരുന്നു. രഹസ്യ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തന്റെ ജീവനു ഭീഷണി എന്നാണ് സ്വപ്നസുരേഷ് കത്തിൽ പറയുന്നത്.

കണ്ടാൽ തിരിച്ചറിയുന്നവരാണ് ജയിലിൽ വന്ന് ഭീഷണിപ്പെടുത്തിയത്. നവംബർ 25 മുമ്പാണ് ഇതെന്നും സ്വപ്ന പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version