മുല്ലപ്പള്ളിയെ തള്ളി എം എം ഹസ്സൻ, വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ട്

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടെന്ന് എം എം ഹസൻ പറഞ്ഞു, ഇതിന് യുഡിഎഫ് യോഗത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഈ യോഗത്തിൽ മുല്ലപ്പള്ളിയും പങ്കെടുത്തിട്ടുണ്ട് എന്ന് ഹസൻ ചൂണ്ടിക്കാട്ടി.

യുഡിഎഫ് നയം താൻ പറയും എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എം ഹസ്സൻ പറഞ്ഞത്. എന്നാൽ വെൽഫെയർ പാർട്ടിയുമായി സംസ്ഥാനതലത്തിൽ സഖ്യമോ മുന്നണി ബന്ധമോ ഇല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരിക്കണോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കും. വെൽഫെയർ പാർട്ടിയുമായി ഒരുവിധ സഖ്യവുമില്ല എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പ്രതികരിച്ചത്..

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version