TRENDING

കോവിഡ്‌ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി; അനുമതി നല്‍കി യു.എസ്‌

ലോകമെമ്പാടും പടര്‍ന്ന് പിടിക്കുന്ന കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനുളള വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പണിപ്പുരയിലാണ് ശാസ്ത്രലോകം. പല രാജ്യങ്ങളും വാക്‌സിനുകള്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിക്ക് അടിയന്തര നടപടി നല്‍കിയിരിക്കുകയാണ് യു.എസ്. കോവിഡ് മുക്തരായവരുടെ പ്ലാസ്മ, രോഗികള്‍ക്ക് നല്‍കുന്നതിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നല്‍കിയത്.

കോവിഡ് ഭേദമായവരുടെ പ്ലാസ്മയിലുള്ള ആന്റിബോഡി രോഗത്തെ വേഗത്തില്‍ നേരിടാനും രോഗി ഗുരുതരനിലയിലാകുന്നത് തടയാനും സാധിക്കും. എങ്കിലും ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഇപ്പോഴും തര്‍ക്കും നിലനില്‍ക്കുന്നുണ്ട്.

Signature-ad

എന്നാല്‍ കോവിഡിനുള്ള പ്രധാന ചികിത്സാ മാനദണ്ഡമായി പ്ലാസ്മ തെറപ്പിയെ കണക്കാക്കരുതെന്ന് ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള കത്തില്‍ എഫ്ഡിഎയുടെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡെനിസ് ഹിന്റന്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് ബാധിച്ച് യു.എസില്‍ ഇതുവരെ 1,80,604 പേരാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി കോവിഡിനെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റമാകുമെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

Back to top button
error: