Kerala

    • എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

      മലപ്പുറം: ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഉള്‍പ്പെടെ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ദോഹയിലേക്ക് ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെതുടര്‍ന്ന് ഉച്ചക്ക് രണ്ടിനുശേഷമെ എത്തുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചത്. വിമാനം വൈകി പുറപ്പെടുന്ന വിവരം രാവിലെ ഏഴോടെയാണ് യാത്രക്കാരില്‍ പലരും അറിയുന്നത്. നേരത്തെ അറിയിച്ചതുപ്രകാരം ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി എമിഗ്രേഷന്‍ നടപടികള്‍ക്കായി പുലര്‍ച്ചെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ഇവിടെ എത്തിയശേഷമാണ് ഭൂരിഭാഗം യാത്രക്കാരും വിമാനം വൈകുമെന്ന വിവരം അറിയുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനോ ഭക്ഷണം നല്‍കാനോയുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നില്ല. ജീവനക്കാരുമായി ഏറെ നേരം തര്‍ക്കിച്ചശേഷം യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് വിമാനത്താവളത്തിലേക്ക്…

      Read More »
    • ഇരിങ്ങാലക്കുടയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

      തൃശൂര്‍: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂര്‍ മഠത്തിക്കര സ്വദേശി ബിജോയ് ആണ് മരിച്ചത്. 45 വയസായിരുന്നു. ലോറി ഓണേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.മാര്‍ക്കറ്റ് റോഡില്‍ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് ബിജോയ് തെറിച്ചുവീഴുകയായിരുന്നു. പുറകില്‍ വന്നിരുന്ന കാര്‍ യാത്രികര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.  

      Read More »
    • വന്ദേഭാരതിന് ചെങ്ങന്നൂരില്‍ വമ്ബന്‍ സ്വീകരണം

      പത്തനംതിട്ട:വന്ദേഭാരതിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം. സ്റ്റോപ്പ് അനുവദിച്ചശേഷം ഇന്ന് രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്. രണ്ടു മിനുട്ട് നിര്‍ത്തിയശേഷം 6.55ന് യാത്ര തിരിച്ചു. ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നൽകാൻ നൂറുകണക്കിനു പേരാണ് എത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.   പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്. ശബരിമല തീര്‍ഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കൊണ്ടാണ് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.   വി. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്താണ് ട്രെയിനിനെ ചെങ്ങന്നൂരില്‍നിന്ന് യാത്രയാക്കിയത്.

      Read More »
    • ബാബരി മസ്ജിദ് തകര്‍ത്തതുകൊണ്ട് അവരെന്ത് നേടി? അന്ന് രാത്രിയാണ് ഞാൻ ആ വരികള്‍ എഴുതിയത്: കൈതപ്രം

      മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്ബൂതിരി. തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ  അദ്ദേഹം മനസ് തുറന്നു. ബാബരി മസ്ജിദ് തകര്‍ത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓര്‍മ്മിക്കുന്നു. അതിലെ ‘രാമായണം കേള്‍ക്കാതെയായി’ എന്ന വരികള്‍ എഴുതുമ്ബോള്‍ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയില്‍ ആയിരുന്നെന്നും കൈതപ്രം പറയുന്നു. ‘വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകര്‍ത്ത ദിവസം ഡിസംബര്‍ ആറിന് രാത്രിയാണ് ‘രാമായണം കേള്‍ക്കാതെയായി’ എന്ന വരികള്‍ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം. എന്റെ അച്ഛൻ ഇ. എം. എസ് നമ്ബൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു. പക്ഷേ…

      Read More »
    • റേഷൻ വിതരണ രീതി പരിഷ്കരിച്ചു, ഇനി വിതരണം രണ്ടു ഘട്ടമായി; ഓരോ മാസവും 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം

        സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. അതേസമയം 15നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെതന്നെ അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ റേഷൻകാർഡുകൾക്കുള്ള റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

      Read More »
    • 28 കോടി കാണാനില്ല; ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി

      ചെങ്ങന്നൂർ:ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതി. 28 കോടി രൂപ കാണാനില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.ചെങ്ങന്നൂരിലെ പൊതുപ്രവർത്തകനായ രമേശ് ബാബുവാണ് വിവരാവകാശ രേഖ പുറത്തുകൊണ്ടുവന്നത്. തട്ടിപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കാത്തതും ഗുരുതരമായ വീഴ്ചയാണ്.നിക്ഷേപകരായ 29 ആളുകളുടെ പേരിലാണ് വ്യാജമായി വായ്പയെടുത്ത്. സാലറി സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉപയോഗിക്കുകയും ഒരു വസ്തുവിന്റെ ആധാരം വെച്ച് 10 വായ്പകൾ എടുക്കുകയൂം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

      Read More »
    • വാന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനം; ഇടപെട്ട് കമ്മീഷൻ;വന്ദേഭാരതിന്റെ സമയത്തിൽ മാറ്റം 

      പാലക്കാട്:വാന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ  കമ്മീഷൻ.വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഡിവിഷണൽ മാനേജർ ഇടപെടണമെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അറിയിച്ചു. വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്തു സര്‍വീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകള്‍ ദീര്‍ഘനേരം പലയിടങ്ങളിലായി പിടിച്ചിടുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസം അനുഭവിക്കുന്നത്. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്.ഇതിന് പുറമെയാണ് ജനറല്‍ കമ്ബാര്‍ട്ട്മെന്റുകള്‍ വെട്ടിക്കുറച്ച്‌ എസി കോച്ചുകളുടെ എണ്ണം കൂട്ടുന്ന റയില്‍വേയുടെ വികലനയം.കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്.പരിമിതമായ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണിപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നതു മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നതും പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം തിരക്കില്‍പ്പെട്ട് പരശുറാം എക്സ്പ്രസില്‍…

      Read More »
    • ഗവർണർ വീണ്ടും പോരിനിറങ്ങുന്നു, ‘ഏറ്റുമുട്ടാനാണ് തീരുമാനമെങ്കിൽ സ്വാ​ഗതം’ സർക്കാരിനെ വെല്ലു വിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

            രാജ്‌ഭവനുമായി ഏറ്റുമുട്ടനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാ​​ഗതം ചെയ്യുന്നുവെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുൻപാകെയുള്ള ബില്ലുകളിൽ ഉടനെയൊന്നും ഒപ്പിടില്ലെന്ന സൂചന വീണ്ടും ആവർത്തിച്ച ഗവർണർ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി.   ഗവര്‍ണര്‍ നിയമിച്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലൂടെ സർക്കാരിന്റെ ഏറ്റുമുട്ടല്‍ മനോഭാവം വ്യക്തമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെടിയു മുന്‍ വിസി സിസാ തോമസിന് അനുകൂലമായ ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നു. അതേസമയം മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. മന്ത്രിമാർക്ക് പകരം രാജ്ഭവനിൽ താൻ നേരിട്ട് ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരുമായി നിരന്തരം വെല്ലുവിളി തുടരുന്ന ഗവർണർ ദിവസങ്ങൾക്ക് മുൻപ് ബില്ലുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പോകട്ടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരെ കോടതി…

      Read More »
    • നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കില്ല, സംഭരണവും വിതരണവും സപ്ലൈകോ തുടരും: ഭക്ഷ്യമന്ത്രി

      ആലപ്പുഴ: സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരും. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണം നടത്തിയ ഇനത്തിൽ തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഓരോ വർഷവും ഉദ്യോഗസ്ഥർ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കഴിഞ്ഞ സീസണിൽ സംഭരണ തുക നൽകാൻ വൈകിയത് കർഷകരുടെ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കാലതാമസം കൂടാതെ സംഭരണ വില നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

      Read More »
    • മാസപ്പടി വിവാദം: അവസാനിച്ചെന്ന് സിപിഎം; വിടാതെ മാത്യു കുഴൽനാടൻ, മറുപടി ഇന്നുണ്ടാകും

      തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കൾക്ക് മാത്യു കുഴൽ നാടൻ ഇന്ന് മറുപടി നൽകും. വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്ടി അടച്ചു എന്നായിരുന്നു ധനവകുപ്പ് റിപ്പോർട്ട്.നികുതി അടച്ചില്ലെന്നു പറഞ്ഞ മാത്യു മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യം. നികുതി അടച്ചത് കൊണ്ട് മാത്രം മാസപ്പടി വിവാദം തീരില്ല എന്നാണ് മാത്യുവിന്റെ നിലപാട്. ഐജിഎസ്ടിക്ക് അപ്പുറം മാത്യു പുതിയതായി എന്തൊക്കെ പറയും എന്നാണ് ആകാംക്ഷ. ഐജിഎസ്ടി അടച്ചതോടെ മാസപ്പടി വിവാദം തീർന്നു എന്നാണ് സിപിഎം പറയുന്നത്. എകെ ബാലൻ പറഞ്ഞത് മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ…

      Read More »
    Back to top button
    error: