KeralaNEWS

കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, കല്ലേറ്

ത്തനംതിട്ട കൊടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ചേരി തിരിഞ്ഞുള്ള കല്ലേറിൽ ഇരുഭാഗത്തെയും നിരവധി പ്രവർത്തകർക്ക് പരിക്കുണ്ട്.
കല്ലേറില്‍ കൊടുമണ്‍ സിഐ മഹേഷ് കുമാറിനും മറ്റ് രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
മറ്റ് പാര്‍ട്ടികള്‍ക്ക് പാനലോ സ്ഥാനാര്‍ഥികളോ ഇല്ലായിരുന്ന ഇവിടെ സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു മത്സരം.അഭിമാനപോരാട്ടമായതിനാൽ  ഇരുപാര്‍ട്ടികളിലേയും നിരവധി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് നടന്ന അങ്ങാടിക്കല്‍ എസ്‌എന്‍വി സ്‌കൂള്‍ പരിസരത്ത് രാവിലെ മുതല്‍ തമ്ബടിച്ചിരുന്നു.രാവിലെ മുതൽ തന്നെ നേരിയ സംഘര്‍ഷം പ്രദേശത്തുണ്ടായിരുന്നു.സംഘര്‍ഷം നിയന്ത്രിക്കാനാണ് പോലീസ് ഇടപെട്ടത്. ഇതിനിടെയാണ് സിഐ മഹേഷ് കുമാറിന് തലക്ക് പരിക്കേറ്റത്. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

Back to top button
error: