TRENDING

  • വീണ്ടും സച്ചിൻ ബേബി; ആന്ധ്രയ്ക്കെതിരെ കേരളം ലീഡിലേക്ക് 

    രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ലീഡിലേക്ക്. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്ബോള്‍ കേരളം 258/3 എന്ന നിലയിലാണ്.നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. കേരളത്തിനായി 87 റണ്‍സുമായി സച്ചിൻ ബേബിയും 57 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.സച്ചിൻ ബേബി 162 പന്തില്‍ നിന്നാണ് 87 റണ്‍സ് നേടിയത്. 12 ഫോറുകള്‍ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസണ്‍ രഞ്ജിയില്‍ 800ല്‍ അധികം റണ്‍സ് ഇതോടെ നേടി. 61 റണ്‍സ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റണ്‍സ് എടുത്ത കൃഷ്ണപ്രസാദും 4 റണ്‍സ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.

    Read More »
  • തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

    ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നലെ നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യു​നൈ​റ്റ​ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്.   ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.   31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്. ഇ​ന്റ​ർ കാ​ശി​ക്കെ​തി​രാ​യ എ​വേ മ​ത്സ​രം 4-2നും ​ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ​തി​രാ​യ ഹോം ​മാ​ച്ച് 2-0ത്തി​നും ജ​യി​ച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്

    Read More »
  • മദ്യപിച്ച യുവതികൾ തമ്മിൽ കയ്യാങ്കളി ; സംഭവം ലക്നൗവിൽ

    ലക്നൗ: മദ്യപിച്ച  യുവതികൾ തമ്മിൽ കയ്യാങ്കളി .ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഫീനിക്സ് പലാസിയോ മാളില്‍ ഫെബ്രുവരി  15- ന് രാത്രിയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ  സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടത് പെട്ടെന്ന് തന്നെ വൈറലായി മാറുകയായിരുന്നു.മാളിൽ നടന്ന പാര്‍‌ട്ടിക്കിടെ പുറത്തിറങ്ങിയ ഒരു കൂട്ടം പുരുഷന്മാരും രണ്ട് മൂന്ന് സ്ത്രീകളും ഒരു കോറിഡോറില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.ഇതിനിടയിൽ രണ്ടു സ്ത്രീകൾ തമ്മിൽ പരസ്പരം ഉന്തുതള്ളും നടക്കുന്നതിനിടെയില്‍ മറ്റൊരു സ്ത്രീ ഹിന്ദിയില്‍ അസഭ്യം പറയുന്നു. പിന്നാലെ ഇവര്‍ ലോബിയിലേക്ക് പോയി. അവിടെ വച്ച്‌ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമാകുകയും ആളുകള്‍ പരസ്പരം അസഭ്യം വിളിക്കുകയും ചെയ്യുമ്ബോഴും സെക്യൂരിറ്റിക്കാര്‍ പ്രശ്നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതും വീഡിയോയിൽ കാണാം. പലാസിയോയിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.പാർട്ടിക്കിടെ കാമുകന്മാരെ ചൊല്ലിയുള്ള തർക്കമാണ് യുവതികൾ പരസ്പരമുള്ള കൈയ്യാങ്കളിയിലേക്ക് മാറിയതെന്നാണ് റിപ്പോർട്ട്.

    Read More »
  • ”അഭിനയംകൊണ്ട് പെരുമ്പറ കൊട്ടി, ഓസ്‌ക്കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല”

    തിരുവനന്തപുരം: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെ അഭിനയത്തെ കുറിച്ച് വാനോളം പുകഴ്ത്തിയ സന്ദീപാനന്ദഗിരി ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണെന്ന് പറഞ്ഞു. ചിത്രത്തിലെ അഭിനയത്തില്‍ ഒസ്‌കാറില്‍ കുറഞ്ഞ പുരസ്‌കാരമൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ”ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങള്‍കൊണ്ടും സിനിമാലോകത്തെ തന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌കാറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല. അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ്, അമല്‍ഡ ലിസ് ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും നമോവാകം”- സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു. സന്ദീപാനന്ദഗിരിയുടെ വാക്കുകളിലേക്ക്… ഭാരതീയ ധര്‍മ്മ ശാസ്ത്രങ്ങളില്‍ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുര്‍യുഗങ്ങള്‍. പുരാണങ്ങളില്‍…

    Read More »
  • ഇതെന്ത് വിധി!! കേരള ബ്ലാസ്റ്റേഴ്സിന്റെ സച്ചിൻ സുരേഷും ലെസ്കോവിച്ചും പരിക്കേറ്റ് പുറത്ത്

    ലൂണ, പെപ്ര, ദിമി …ഇപ്പോൾ സച്ചിൻ സുരേഷും ലെസ്കോവിച്ചും.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീളുകയാണ്. ഇന്നലെ ചെന്നൈയിനെ നേരിടുന്നതിനിടയിലാണ് അവരുടെ ഗോള്‍ കീപ്പർ  സച്ചിൻ സുരേഷിനും പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ്  സച്ചിന് പരിക്കേറ്റത്. ഡിഫൻഡർ ലെസ്കോവിചിനും പരിക്കേറ്റിരുന്നു. സച്ചിന് ഷോള്‍ഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരണ്‍ജിത് വല കാക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങള്‍ പരുക്ക് കാരണം പുറത്താണ്‌. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണില്‍ വേട്ടയാടുകയാണെന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്‌ പറഞ്ഞു.കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണില്‍ ഒരിക്കല്‍ പോലും അവരുടെ മികച്ച ടീമിനെ വെച്ച്‌ കളത്തില്‍ ഇറങ്ങാനായില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു. സീസണിലെ ആദ്യ മത്സരം മുതല്‍ പരിക്ക് ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസണ്‍ അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല.പരിക്കുകള്‍ മസില്‍…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത പ്രതിസന്ധിയിൽ 

    ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി.ഇന്നലെ ചെന്നൈയിൻ എഫ് സി ഏകപക്ഷീമായ ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. നേരത്തെ, ഒഡീഷയോടും പഞ്ചാബിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പ്രതിസന്ധിയിലായി. നിലവിൽ 15 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.

    Read More »
  • ആരാധകരും കൈവിട്ടു; കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻദുരന്തം

    ഇന്ത്യൻ സൂപ്പർ ലീഗില്‍ ആരാധക പിന്തുണയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കവച്ചു വക്കാൻ മറ്റൊരു ടീമില്ല. 2014 ല്‍ ഐ.എസ്.എല്‍ ആരംഭിച്ചത് മുതല്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനായി കലൂർ ഗാലറിയില്‍ തിങ്ങിനിറയുന്ന ആരാധകരെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോള്‍ ലോകം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയർന്നു പൊങ്ങുന്ന ചാന്റുകള്‍ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു. ഐ.എസ്.എല്ലില്‍ ഒരിക്കല്‍ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്ബന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരില്‍ വച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് കാലിടറിയത്.അപ്പോഴൊക്കെ അടുത്ത സീസണുകളില്‍ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച്‌ നിർത്തിയത്. കഴിഞ്ഞ സീസണില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ സീസണ്‍ അവസാനിക്കുമ്ബോള്‍ ബ്ലാസ്‌റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചില്‍ പ്രതീക്ഷയർപ്പിച്ച്‌ വീണ്ടും…

    Read More »
  • ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ

    ലുധിയാന: ഐ ലീഗില്‍ തുടർച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച്‌ നാലാം സ്ഥാനത്തേക്കുയർന്ന ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങും. 13 മത്സരങ്ങളില്‍ 23 പോയന്റാണ് മലബാറിയൻസിനുള്ളത്. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കുയരാൻ ടീമിനാകും. മുഹമ്മദൻസ് (31), ശ്രീനിധി (26), റിയല്‍ കശ്മീർ (23) എന്നിവരാണ് ആദ്യ മൂന്നില്‍. രണ്ടാം പാദത്തില്‍ ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച്‌ 2-0ത്തിനും ജയിച്ചാണ് ഗോകുലം ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങുന്നത്.

    Read More »
  • തുടർച്ചയായ തോൽവികൾ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ

    ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തില്‍ തുടർച്ചയായ തോല്‍വികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ മത്സരത്തിനിറങ്ങും. ചെന്നൈയിൽ വച്ചാണ് മത്സരം.നേരത്തെ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ  ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയില്‍ പിടിച്ചിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.സൂപ്പർ കപ്പിനായി ഐ.എസ്.എല്‍ ഇടവേളയെടുക്കുമ്ബോള്‍ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങള്‍കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ക്ഷീണം പോയന്റ് പട്ടികയില്‍ താഴേക്കിടന്ന പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ ഏറ്റ  പരാജയമാണ്. സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോള്‍ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്.…

    Read More »
  • ഫിഫ റാങ്കിംഗില്‍  117-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ 

    ഫിഫ റാങ്കിംഗില്‍ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു.ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക്  തിരിച്ചടിയായത്. 102ആം റാങ്കിൽ  നിന്നായിരുന്നു 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയുള്ള ഇന്ത്യയുടെ വീഴ്ച.ഏഷ്യൻ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് വഴി ഫിഫാ റാങ്കിംഗില്‍ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്.അതേസമയം ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കി. ഖത്തർ ഫിഫ റാങ്കിംഗില്‍ 37ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത് നില്‍ക്കുന്നത്.

    Read More »
Back to top button
error: