India

  • ഗുരുതരം: കോവിഷീൽഡിനു  പിന്നാലെ കോവാക്സിനും  അപകടകാരി, 3 ൽ ഒരാൾക്ക് പാർശ്വഫലങ്ങൾ എന്ന് പഠനം

       കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിൻ എടുത്ത മൂന്നിൽ ഒരാൾക്കു പാർശ്വഫലങ്ങളുണ്ടാകുന്നു എന്ന് ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമായി. കോവിഷീൽഡ് വിവാദങ്ങൾക്കു പിന്നാലെ കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് മുമ്പേ രം​ഗത്ത് വന്നിരുന്നു. അപ്പോഴാണ് പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുവർഷത്തോളം 926 പേരെ നിരീക്ഷിച്ച് ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇവരിൽ അമ്പതുശതമാനം പേർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോ​ഗങ്ങൾ, ചർമരോ​ഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ​ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ കണ്ടെത്തി. അനുബന്ധ രോ​ഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ…

    Read More »
  • റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല

    മുംബൈ: പുണെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുണെയില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ടഗ് ട്രാക്ടര്‍ ഉപയോഗിച്ച് വിമാനം റണ്‍വേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിമാനത്തിന്റെ മുന്‍വശത്തിനും ലാന്‍ഡിങ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തില്‍നിന്നും വിമാനത്തിലേക്ക് എത്തിക്കാനുപയോഗിക്കുന്ന…

    Read More »
  • ബി.ജെ.പി 200-220 സീറ്റുകളിലേക്ക് ഒതുങ്ങും; വീണ്ടും ആഞ്ഞടിച്ച് നിര്‍മലയുടെ ഭര്‍ത്താവ്

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പരകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു പരകാല പ്രഭാകറിന്റെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂണ്‍ 5ന് തന്നെ ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഭാകര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് കുറഞ്ഞത് ’80-95′ സീറ്റുകളെങ്കിലും നഷ്ടപ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്നും പ്രഭാകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള…

    Read More »
  • 400 സീറ്റ് ആര്‍ക്കും ലഭിക്കില്ല; ബിജെപി ഒറ്റയ്ക്ക് 300 പിന്നിടും, പി.കെയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. സീറ്റുമായി ബന്ധപ്പെട്ട ബിജെപിയുടെ കണക്കുകൂട്ടലില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ”വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ബിജെപിയ്ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളില്‍ കാര്യമായ കുറവൊന്നുമുണ്ടാകില്ല. ദക്ഷിണേന്ത്യ-കിഴക്ക് പ്രദേശം എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുശതമാനവും സീറ്റും കൂടും. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് നിലവില്‍ 300ലധികം സീറ്റുകളാണുള്ളത്. ഇത്തവണ അതില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്,” പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിയ്ക്കും 400 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രതിപക്ഷം ദുര്‍ബലമല്ല. എന്നാല്‍ ബിജെപിയ്ക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടികള്‍ ദുര്‍ബലമാണ് എന്നും…

    Read More »
  • ഇനി ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ പിഴ,  പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ…! നടപടി കടുപ്പിച്ച്  കേന്ദ്രം

          ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വരുന്ന പ്രൊമോഷണല്‍ കോളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. നിലവില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് നിരവധി കോളുകള്‍ വരുന്നുണ്ട്. പലപ്പോഴും ഇത് ശല്യമാകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രജിസ്റ്റര്‍ ചെയ്യാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള ഇത്തരത്തിലുള്ള അനാവശ്യ കോളുകള്‍ വിളിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനാണ് ആലോചന. കൂടാതെ വ്യാപാരരംഗത്ത് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കമ്പനികളെ ലേബല്‍ ചെയ്യാനും വ്യവസ്ഥ ചെയ്യും. ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്താനുള്ള നീക്കം രാജ്യത്ത് ആദ്യമാണ്. രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളിലൂടെ ആളുകളെ ബന്ധപ്പെടുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ബ്രോക്കര്‍മാര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ ഒന്നടങ്കം ഉള്‍പ്പെടുത്തി കൊണ്ടാണ് മാര്‍ഗനിര്‍ദേശം വരുന്നത്. ഇത്തരം നമ്പറുകളും കോളിന്റെ…

    Read More »
  • ചരിത്രം തിരുത്തിയ ഈ സ്ത്രീരത്നം 52,000 കോടി രൂപ മൂല്യമുള്ള 2 കമ്പനികളുടെ ഉടമ…! തുടക്കത്തിൽ ഇവരുടെ ആശയം നിരസിച്ചത് 73 പേർ 

       ജീവിതത്തിൽ പരാജയം നേരിട്ടിട്ടില്ലാത്ത ആരും ഉണ്ടാവില്ല.  ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോയാൽ  തീർച്ചയായും വിജയിക്കും.  എന്തെങ്കിലും ചെയ്യാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ബുദ്ധിമുട്ടുകൾക്കും വെല്ലുവിളികൾക്കും നമ്മുടെ പാതയെ തടയാൻ കഴിയില്ല. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകയായ രുചി കൽറ ഈ സത്യം സ്വന്തം ജീവിതത്തിലൂടെ ശരിയാണെന്ന് തെളിയിച്ചു. 73 നിക്ഷേപകർ ആശയം നിരസിച്ചു   രുചി കൽറയുടെ ബിസിനസ് ആശയം നിരസിച്ചത് ഒന്നോ രണ്ടോ പേരല്ല, 73 നിക്ഷേപകരാണ്. അവർ തളർന്നില്ല, ഭർത്താവ് ആശിഷ് മഹാപാത്രയോടൊപ്പം ധനസഹായത്തിനുള്ള ശ്രമങ്ങൾ തുടർന്നു. ആത്യന്തികമായി വിജയം ലഭിച്ചു, ഒന്നല്ല, രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകൾ ദമ്പതികൾ സൃഷ്ടിച്ചു. ഇവ രണ്ടിൻ്റെയും മൊത്തം വിപണി മൂല്യം ഇന്ന് 52,000 കോടി രൂപയാണ്. തുടക്കം 2015 ൽ ഡൽഹി ഐഐടിയിൽ നിന്ന് ബി-ടെക് പഠിച്ച രുചി കൽറ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും ചെയ്തു. പിന്നീട് 8 വർഷത്തിലേറെ മക്കിൻസിയിൽ…

    Read More »
  • ആന്ധ്രയില്‍ എന്‍.ഡി.എയ്ക്ക് നേട്ടം, തെലങ്കാനയില്‍ ബി.ആര്‍.എസ്. തളരും; നാലാംഘട്ടത്തിലെ സാധ്യതകള്‍ പ്രവചിച്ച് യോഗേന്ദ്ര യാദവ്

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേധാവിത്വമുള്ള നാലാംഘട്ടത്തിന്റെ ഫലം എന്‍.ഡി.എ.ക്കും ഇന്ത്യസഖ്യത്തിനും നിര്‍ണായകം. ആന്ധ്ര, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രാദേശികപ്പാര്‍ട്ടികളാണ് രാഷ്ട്രീയഗതി നിശ്ചയിക്കുക. എന്നാല്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ എന്‍.ഡി.എ.യ്ക്കും ഇന്ത്യസഖ്യത്തിനുമാണ് പ്രാധാന്യം. നാലാംഘട്ടത്തില്‍ ആന്ധ്രയില്‍ എന്‍.ഡി.എ.സഖ്യം മുന്‍തൂക്കം നേടുമെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ. യോഗേന്ദ്ര യാദവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ 13 സീറ്റുകളും ബി.ജെ.പി. നിലനിര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ അട്ടിമറിച്ച് തെലുഗുദേശം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. സഖ്യം വിജയം നേടുമെന്നാണ് സൂചന. ടി.ഡി.പി., നടന്‍ പവന്‍ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേനാ പാര്‍ട്ടി, ബി.ജെ.പി. എന്നിവരാണ് എന്‍.ഡി.എ.യിലുള്ളത്. ലോക്‌സഭയിലേക്ക് 20 സീറ്റുകളും നിയമസഭയിലേക്ക് 120-130 സീറ്റുകളും നേടാനാകുമെന്നാണ് സഖ്യത്തിലെ നേതാക്കളുടെ കണക്ക്. 20 ശതമാനമുള്ള കാപ്പു സമുദായമാണ് പവന്‍കല്യാണിന്റെ പാര്‍ട്ടിയുടെ അടിത്തറ. തെലങ്കാനയില്‍ ബി.ആര്‍.എസിന് നാലാംഘട്ടം കനത്ത ക്ഷീണമാകുമെന്നാണ് സൂചന. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള…

    Read More »
  • രാജസ്ഥാനിലെ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് വിജിലന്‍സ് സംഘമടക്കം കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ജയ്പുര്‍: രാജസ്ഥാനിലെ ചെമ്പ് ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് മുതിര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. 14 അംഗ സംഘമാണ് കുടുങ്ങിയത്. ഇതില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കൊലിഹാന്‍ ഖനിയിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും ഖനിയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് അപകടം നടക്കുമ്പോള്‍ ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റ് ഖനിക്കുള്ളില്‍ 2000 അടി താഴ്ചയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെട്ട എട്ടംഗസംഘം ഖനിക്കുള്ളിലേക്ക് പോയിട്ടുണ്ട്.ചിത്രം എടുക്കുന്നതിനുവേണ്ടി ഖനിക്കുള്ളില്‍ പോയ മാധ്യമപ്രവര്‍ക്കനെ രക്ഷിച്ചു. കയര്‍ പൊട്ടിയതാണ് ലിഫ്റ്റ് തകരാന്‍ കാരണം.ദ്രുത ഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.  

    Read More »
  • പ്രധാനമന്ത്രിക്ക് വീടും കാറും ഇല്ല, രാജീവ് ചന്ദ്രശേഖറിന് വാഹനം 30 വർഷം മുൻപ് 10,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് മാത്രം: രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ഇവിടെയുണ്ട്; ഞെട്ടിക്കുന്ന ആസ്തിയുള്ള സ്ഥാനർത്ഥി ആരാണ്…?

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  സ്വന്തമായി വീടോ കാറോ ഇല്ല. കൈവശം വെറും 52,920 രൂപ. ആകെ ആസ്തി 3.02 കോടി രൂപ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വാഹനമായി ആകെയുള്ളത് 30 വര്‍ഷം മുന്‍പ് 10,000 രൂപയ്ക്കു വാങ്ങിയ 1942 മോഡല്‍ ബൈക്ക് മാത്രം…! രാഹുല്‍ ഗാന്ധിക്കും സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂച്ചല്‍ ഫണ്ട്, വിവിധ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാർഥി ആന്ധ്രാപ്രദേശിലാണ്.  ഗുണ്ടൂർ ലോക്സഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർഥി ഡോ. പേമ്മസാനി ചന്ദ്രശേഖറാണ് രാജ്യത്തെ ഏറ്റവും ധനികനാറയ സ്ഥാനാർഥി. 5,705 കോടി രൂപയുടെ ആസ്തിയാണ് പേമ്മസാനി ചന്ദ്രശേഖറിനുള്ളത്. 5,598 കോടി രൂപ ജംഗമ ആസ്തികളും 106 കോടി രൂപ സ്ഥാവര സ്വത്തുക്കളും അടങ്ങുന്നതാണ് പേമ്മസാനി…

    Read More »
  • ‘ഗൂഗിള്‍ അമ്മായി’ ചതിച്ചു, തെറ്റായ വഴിയില്‍ കാര്‍ ഓടിച്ച്  7 പേരെ ഇടിച്ച യുവതി അറസ്റ്റില്‍

        ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയിലൂടെ വാഹനം ഓടിച്ച് ഏഴുപേരെ ഇടിച്ച കേസിൽ യുവതി അറസ്റ്റില്‍. ചെന്നെ അശോക് നഗറിനു സമീപം നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലാണ് അറസ്റ്റിലായത്. മാരിയപ്പന്‍ എന്നയാളുടെ വീട്ടിലേക്കാണ് യുവതി ഗൂഗിള്‍മാപ്പ് തെറ്റി  വാഹനം ഓടിച്ച് കയറ്റിയത്. മാരിയപ്പന്റെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വീടിനുള്ളില്‍ ഇടമില്ലാത്തതിനാല്‍ പുറത്ത് പായ വിരിച്ച് ഉറങ്ങുകയായിരുന്ന അതിഥികള്‍ക്കിടയിലേക്ക് വൈശാലി ഓടിച്ച കാര്‍ വഴിതെറ്റിവന്ന് അതിവേഗത്തില്‍ ഇടിച്ചു കയറുകയായിരുന്നു. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.ഏഴുപേരുടെയും കാലുകളില്‍ ക്ഷതമേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈശാലി വന്നത് ചെന്നൈയിലെ ബന്ധുവീട്ടിലേക്കായിരുന്നു. പക്ഷേ ഗൂഗിള്‍ മാപ്പിട്ടപ്പോൾ വഴി തെറ്റി. ഗിണ്ടി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത വൈശാലിക്കു നേരെ അശ്രദ്ധമായി വാഹനമോടിക്കല്‍ അതിവേഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

    Read More »
Back to top button
error: