Newsthen Special

  • അത്ര നിസാരനല്ല വാഴക്കൂമ്പ്, അറിയാം വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

      വാഴക്കൂമ്പ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളും എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ. വാഴക്കൂമ്പ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാന ആഹാരം ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കൂമ്പിലെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയും. വാഴപ്പഴത്തേക്കാൾ ഗുണങ്ങൾ കൂടുതലാണ് വാഴക്കൂമ്പിനു എന്നതാണ് യാഥാർത്ഥ്യം. നിർബന്ധമായും കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കൂമ്പ്. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ തുടങ്ങി നിരവധി ധാതുക്കളും വൈറ്റമിനുകളും തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്. വാഴക്കൂമ്പ് കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ നല്ലതാണ് കുട്ടികളിൽ കൂടുതൽ ആരോഗ്യം ലഭിക്കുവാൻ ഇത് സഹായിക്കുന്നു. പൊട്ടാസിയം ത്തിൻറെ കലവറയാണ് എന്നതിനാൽ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കുവാനും വാഴക്കൂമ്പ് കൊണ്ടു കഴിയും. ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിൽ ശക്തിയുണ്ട് എന്നതാണ്. ആൻറി ഓക്സിജൻ സുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിനെ ചെറുക്കാനും അകാലവാർദ്ധക്യം തടയുവാനും ഭക്ഷണത്തോടൊപ്പം വാഴക്കുമ്പ്…

    Read More »
  • സ്പേസ് ക്യാമ്പിന്റെ മനം കവർന്ന് ‍സെറിബ്രൽ പാൾസിയെ തോല്പിച്ച ആര്യ രാജ്

    തിരുവനന്തപുരം: അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്റ്റ്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ‍ പാൾ‍സി എന്ന ഗുരുതരശാരീരികാലാവസ്ഥ യെ വെല്ലുവിളിച്ചു മുന്നേറുന്ന ആര്യ രാജ് ആവേശവും പ്രചോദനവുമായി യുഎൽ‍ സ്‌പേസ് ക്യാമ്പിൽ. ആദ്യമായി ഐസർ‍ (ഇൻ‍ഡ്യൻ‍ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻ‍സ് എജ്യൂക്കേഷൻ‍ ആൻ‍ഡ് റിസർ‍ച്ച്) പ്രവേശനം നേടിയ സെറിബ്രൽ‍ പാൾ‍സി ബാധിച്ച വിദ്യാർ‍ത്ഥിനിയാണ് ആര്യ. കോവളത്തെ കേരള ആർ‍ട്‌സ് ആൻ‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ യുഎൽ സ്പേസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ത്രിദിനക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിത്ഥിയായി പങ്കെടുത്ത ഐ.ഐ.എസ്.റ്റി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ‍. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസിനെ സന്തോഷക്കണ്ണീർ അണിയിച്ചു. ആര്യയെ നേരിട്ടു കാണാനാണു താൻ മുഖ്യമായും എത്തിയതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. “അന്യഗ്രഹജീവന്റെ സാദ്ധ്യതകളെ പറ്റി യുഎൽ സ്പേസ് ക്ലബ്ബ് നടത്തിയ വെബിനാറിൽ‍ ആര്യ അവതരിപ്പിച്ച അവതരണം ഞാൻ കേട്ടിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി.” അദ്ദേഹം പറഞ്ഞു. സ്ഥിരോത്സാഹംകൊണ്ടു പരിമിതികളെ മറികടക്കുന്ന ആര്യ വിദ്യാർത്ഥിസമൂഹത്തിനാകെ പ്രചോദനമാണെന്നു പറഞ്ഞ കൃഷ്ണമൂർത്തി, ആര്യ…

    Read More »
  • സമാധാന സന്ദേശം ഉയർത്തി  ഫോമ- വൺ ഇന്ത്യ കൈറ്റ്  വാനിലുയർന്നു

      ഫെഡറഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ 10 ഭീമൻ പട്ടങ്ങൾ പറത്തി. ഉത്ഘാടനം ഫോമ പ്രസിഡന്റ്‌ അനിയൻ ജോർജ് നിർവഹിച്ചു. കേരള കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ് അധ്യക്ഷം വഹിച്ചു. ഫോമ ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ പീസ് 365 കോ ഓർഡിനേറ്റർ സുനു എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു. ഫോമ പ്രസിഡന്റ്‌ വൺ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ ഭീമൻ പട്ടങ്ങളോടൊപ്പം മെക്സിക്കോയിലെത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. സമാധാന സന്ദേശവുമായുള്ള ഈ പട്ടം പറത്തലിനു വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോ ഓർഡിനേറ്റർ പി കെ രാജേന്ദ്രൻ തുടങ്ങിവർ…

    Read More »
  • അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതി

    അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതിഅങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങാടിക്കുരുവികളടക്കമുള്ള ചെറുജീവികളെ സഹജീവികളായി കണ്ട് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓരോരുത്തരും പ്രയത്‌നിക്കണം. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവറുമാരുമുള്‍പ്പെടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് പക്ഷികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കുരുവിസംരക്ഷകരായ തൊഴിലാളികള്‍ക്കുള്ള ടീ ഷര്‍ട്ടുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഇരുമന്ത്രിമാരും സംയുക്തമായി കുരുവികള്‍ക്കുള്ള കൂടുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ ആദ്യം കണ്ണിമാറ, ചാല മാര്‍ക്കറ്റുകളില്‍ അന്‍പത് വീതം കൂടുകളാണ് സ്ഥാപിക്കുക. തുടര്‍ന്ന് ജില്ലയിലെ…

    Read More »
  • വാലന്റൈൻസ് ഡേ പോലെ വിഷുവും എന്നെ ഞെട്ടിച്ചു: പ്രവീൺ ഇറവങ്കര

      പ്രവീൺ ഇറവങ്കരയുടെ കുറിപ്പിന്റെ പൂർണ്ണ രൂപവും ചിത്രങ്ങളും കഴിഞ്ഞ വാലന്റൈൻസ് ഡേയിയിൽ സ്വപ്ന സുരേഷിനെഴുതിയ വൈറൽ പ്രണയലേഖനത്തിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ഇളക്കിമറിച്ച തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഈ വിഷുദിനത്തിൽ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച മതസൗഹാർദക്കുറിപ്പും ചിത്രങ്ങളും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സൂര്യ ടിവിക്കു വേണ്ടി പ്രവീൺ ഇറവങ്കര എഴുതുന്ന”ജ്വാലയായ്” എന്ന പുതിയ പരമ്പരയുടെ തിരക്കഥാ രചനയുമായി തിരുവനന്തപുരം തിരുവല്ലത്ത് ഹോട്ടൽ റൂമിൽ കഴിയുമ്പോഴാണ് ഈ അപൂർവ്വ അനുഭവമുണ്ടായത്. വിഷുദിനത്തിൽ കാലത്ത് കോളിംഗ് ബെൽ ശബ്ദം കേട്ട് കതകു തുറന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഹോട്ടൽ ഉടമ ഷാജഹാനും ജീവനക്കാരും വിഷുക്കണിയും കൈനീട്ടവും സമ്മാനിച്ചു. മതത്തിന്റെ പേരിൽ മനസ്സിൽ മതിലുകൾ കെട്ടി മനുഷ്യൻ കലഹിക്കുന്ന കാലത്ത് പ്രവീൺ ഇറവങ്കര പങ്കു വെച്ച പോസ്റ്റ് തികച്ചും പ്രത്യാശാഭരിതമാണ്. വിഷു എന്നാൽ തുല്യത എന്നാണ്. രാവും പകലും തുല്യമായ ശേഷം ഉദിക്കുന്ന പുതിയ പ്രഭാതമാണ് നമുക്ക് വിഷു. രാവണനെ ശ്രീരാമൻ കൊന്ന ദിനമെന്ന്…

    Read More »
  • ഇനി യാത്ര ​ഗജരാജയിൽ ; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

    തിരുവനന്തപുരം; പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ ആരംഭിച്ച കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചു. തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടന്ന പ്രൗ‍ഡ​ഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യാണ് സർവ്വീസിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസി നല്ലനാളെകളിലേക്ക് കുതിക്കുകയാണെന്നും, അതിന് എല്ലാവരും ആകാവുന്ന പിൻതുണ നൽകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ കെഎസ്ആർടിസിയെ അഭിവൃത്തിയിലേക്ക് നയിക്കാനാണ് ശ്രമം അതിനുള്ള എല്ലാ പിൻതുണയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ​ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം ചെയ്തു. കെഎസ്ആർടിസി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ​ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാ​ഗതം ലഭ്യമാക്കുന്നതിന് വേണ്ടി പ്രത്യേകം ആരംഭിക്കുന്ന സർവ്വീസാണ് ​ഗ്രാമവണ്ടി. ഒറ്റപ്പെട്ട ​ഗ്രാമീണ മേഖലയിലേക്ക് കെഎസ്ആർടിസി…

    Read More »
  • ഗാന്ധിഭവനിലെ അഗതികളെ തേടി വീണ്ടും എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം

    കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്. കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗാന്ധിഭവന്‍ നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണമെന്നിരിയ്‌ക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിയ്‌ക്കെയാണ് യൂസഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിന് യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്‍ക്കലെത്തി. ആറ് വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും, മക്കളുപേക്ഷിച്ച…

    Read More »
  • ചാമ്പിക്കോ.. ഭീഷ്മ സ്റ്റൈലിൽ മന്ത്രി വി ശിവൻകുട്ടി

    അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകൾ വന്നു. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും. ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു.

    Read More »
  • വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?

    “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ…

    Read More »
  • തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

    തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് . സച്ചിന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്‌ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയുമുണ്ട്. സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും സച്ചിന്‍ ദേവ് നേടിയിട്ടുണ്ട്. 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം…

    Read More »
Back to top button
error: