കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്.നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്.പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെയാണ് പപ്പടക്കണക്ക്.
തോരൻ/കുറുക്കുകറി നാലുവിധം.ഉപ്പേരിയ്ക്കും ശർക്കരപുരട്ടിക്കും പുറമേ പഴവും പാലടയും പ്രഥമനും ഉണ്ടാവും.മദ്ധ്യതിരുവതാംകൂറിൽ കളിയടയ്ക്ക( അരിയുണ്ട) എന്നൊരു വിഭവം കൂടുതലായി ഉണ്ടാകും.
ഓണസദ്യക്ക് നാക്കില തന്നെ വേണം . നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്.. ഇങ്ങനെയാണ് വിളമ്പേണ്ടത്.
പ്രാദേശീകമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചിട്ട വട്ടങ്ങള്‍ സദ്യയ്ക്ക് ഒരുപോലെയാണ്.
എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശേ്ശരി തുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയവയാണ് പ്രധാനപെ്പട്ട വിഭവങ്ങള്‍.
സദ്യ വിളമ്പുന്നതിനും സദ്യ ഉണ്ണുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍.നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക് ഇടതു വശത്തുവേണം വരാന്‍. പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപേ്പരി, താഴെ ശര്‍ക്കര പുരട്ടി. ഇങ്ങനാണ് കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത് (നാരങ്ങ, മാങ്ങാ, ഇഞ്ചിക്കറി ), ഓലന്‍, എരിശേ്ശരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി. ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍, കാളന്, പായസം, ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്‍ത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസംതുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്ളാ നാടുകളിലും സദ്യയില്‍ ഉള്പെ്പടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ ഓണസദ്യ പൂർണ്ണം!