KeralaNEWS

രക്തം ദാനം ചെയ്യുന്നതു വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

ക്തം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് നാം ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്നതുകൊണ്ടുള്ള  ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്.ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ നമ്മുടെ ശരീരത്തിൽ നിന്നും 650 കിലോ കലോറിയാണ് കത്തിച്ചു കളയുന്നത്.
 
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ്.എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്‌സീകരണ നാശത്തിനു കാരണമാകും.രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു.ഇത് അര്‍ബുദ കോശങ്ങളുടെ രൂപീകരണത്തെ തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രക്തദാനം പുതിയ രക്താണുക്കളുടെ ഉൽ‌പാദനത്തെ ഉത്തേജിപ്പിക്കുന്നു.രക്തം ദാനം ചെയ്ത ശേഷം, 48 മണിക്കൂറിനുള്ളിൽ പുതിയ രക്താണുക്കൾ ഉൽ‌പാദിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ട എല്ലാ ചുവന്ന രക്താണുക്കളും 30 മുതൽ 60 ദിവസത്തിനുള്ളിൽ വീണ്ടും രൂപപ്പെടുകയും ചെയ്യുന്നു.ഇത് ശരീരത്തെ എല്ലാവിധത്തിലും പുതിയ ഒന്നാക്കി മാറ്റുന്നു.

ആർക്കൊക്കെ രക്തം ദാനം ചെയ്യാൻ സാധിക്കും

Signature-ad

*18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം

*കുറഞ്ഞത് 45 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം.

“രക്തസമ്മര്‍ദ്ദം സാദാരണ നിലയില്‍ ഉള്ള ആളായിരിക്കണം.

*ഹീമോഗ്ലോബിലിന്റെ അളവ് കുറഞ്ഞത്12.5 gm% ഉള്ള ആളായിരിക്കണം.

*മുന്‍ രക്തദാനം മൂന്നുമാസത്തിനു മുന്നില്‍ നടത്തിയ ആളായിരിക്കണം.

*മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ രോഗം മാറി മൂന്നുവര്‍ഷത്തിനുശേഷമേ രക്തദാനം നടത്താവൂ.

 

രക്തദാനത്തിന്റെ പ്രത്യേകതകൾ

*ദാനം ചെയ്ത രക്തം മുപ്പത്തിയഞ്ചു ദിവസം വരെ സൂക്ഷിച്ചു വെക്കാന്‍ കഴിയും

*ഒരാളുടെ ശരീരത്തില്‍ സാധാരണയായി നാലര ലിറ്റര്‍ മുതല്‍ ആറ ലിറ്റര്‍ വരെ രക്തം ഉണ്ടായിരിക്കും.

*രക്തം ദാനം ചെയ്യുമ്പോള്‍ ഒരു സമയം 300 മില്ലി ലിറ്റര്‍ മുതല്‍ 450 മില്ലി ലിറ്റര്‍ വരെ മാത്രമേ എടുക്കാറുള്ളൂ.

“രക്തം ദാനം ചെയ്തു കഴിഞ്ഞാല്‍ പുതിയ രക്താണുക്കള്‍ ഉണ്ടാകും

*രക്തദാനത്തിനു ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയുണ്ടാവുന്നില്ല.

 

 എന്താണ് രക്തം?

ഏതൊരു ജീവന്റെയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ (Plasma) എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരംകൊണ്ടും മരുന്നുകൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് (അരുണ രക്താണുക്കള്‍ (RBC (red blood cells)), ശ്വേതരക്താണുക്കള്‍ (WBC (white blood cells)) ,പ്ലേറ്റ്ലറ്റ്സ് (Platelets)) എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍  രക്തദാനത്തിലൂടെ മാത്രമേ  കഴിയുകയുള്ളു.

 

രക്തത്തിന്റെ പ്രവർത്തനങ്ങൾ

പ്രാണവായു,വെള്ളം, ഭക്ഷണം എന്നിവയെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും,അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തികളില്‍ ഉൾപ്പെടും..

Back to top button
error: