കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. വയനാട് വടുവഞ്ചാലിലെ റോഡ് ഷോയ്ക്കിടെ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.
വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രവര്‍ത്തകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് നേരിയ സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളെയുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ മാറ്റിയത്.
പ്രകോപിതരായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. രംഗം ശാന്തമായതോടെ റോഡ് ഷോ തുടര്‍ന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലുടനീളം തിരഞ്ഞെടുപ്പ് റോഡ്‌ഷോകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥകരാണ് പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ ഒരുക്കുന്നത്.