പാലക്കാട്: പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്നതില്‍ പരാതി നല്‍കാതെ സിപിഎം. ഹാക്കിങ്ങാണെന്നും ഉടന്‍ പരാതി നല്‍കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
അഡ്മിന്മാരില് ഒരാള്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോള്‍ മാറിപ്പോയതാണെന്ന് സൂചന. ഫേസ്ബുക്ക് അഡ്മിന് പാനല്‍ പുനഃസംഘടിപ്പിച്ചു. സംഭവത്തില്‍ സംസ്ഥാന സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിലാണ് ‘പാലക്കാട് എന്ന സ്നേഹവിസ്മയം’ എന്ന് അടിക്കുറിപ്പോടു കൂടിയ വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സുള്ള പേജില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നീക്കം ചെയ്തിരുന്നു.