CrimeNEWS

സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് അസഭ്യം പറച്ചില്‍ പതിവ്: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം, അറസ്റ്റ്

ആലപ്പുഴ: വെണ്‍മണിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്തല മേലാപറമ്പില്‍ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു.

ചെങ്ങന്നൂരിനു സമീപം വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണില്‍ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പെപ്പര്‍ സ്പ്രേ ഉപയോഗിക്കുകയായിരുന്നു.

Signature-ad

എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവര്‍ക്കു നേരെയായിരുന്നു പെപ്പര്‍ സ്‌പ്രേ ആക്രമണം. തുടര്‍ന്നു മറ്റു പൊലീസുകാര്‍ ചേര്‍ന്നു വിനീഷിനെ കീഴ്‌പ്പെടുത്തി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിക്കുക, പൊലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: