TRENDING

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പ്രതിദിന രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേക്ക് കടന്നു.

ശനിയാഴ്ച്ച 69,878 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 945 ആയി.

Signature-ad

അതേസമയം,രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. ആകെ മരണസംഖ്യ 55,794 ആയി. ചികിത്സയില്‍ കഴിയുന്നത് 6,97,330 പേരും. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,75,702 ആയി. ഇതില്‍ 22,22,578 പേര്‍ക്ക് രോഗം ഭേദമായി.

നിലവില്‍ പ്രതിദിനം പത്ത് ലക്ഷം കോവിഡ് പരിശോധനകളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഇക്കഴിഞ്ഞ ആഴ്ചയില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ദശലക്ഷത്തില്‍ 2,152 ആണ് രോഗബാധ നിരക്ക്. മരണനിരക്ക് ദശലക്ഷത്തില്‍ 40 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Back to top button
error: