ഇപ്പോഴത്തെ കെട്ടിടത്തിന്റെ 10 ശതമാനം മാത്രം നിലനിര്‍ത്തി ബാക്കി പൊളിച്ചുനീക്കുന്ന നടപടിയാണ് ആദ്യഘട്ടം.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റെയില്‍വേ സ്റ്റേഷൻ റോഡ് മാറ്റി സ്ഥാപിക്കും അതോടൊപ്പം ഒയിറ്റി റോഡിലുള്ള കുപ്പി കഴുത്തും ഒഴിവാക്കപ്പെടും.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനെഅന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമ്ബോള് ഏറ്റവും ആകര്‍ഷകമാവുക ‘എയര്‍ കോണ്‍കോഴ്സ്’എന്ന ഇടനാഴിയാകും. പ്ലാറ്റ്ഫോമില്‍നിന്ന് 8 മീറ്റര്‍ ഉയരത്തില്‍, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിര്‍മിക്കുന്ന ഈ മേല്‍പാലത്തിന് 48 മീറ്റര്‍ വീതിയും 110 മീറ്റര്‍ നീളവും ആവും ഉണ്ടാവുക.
യാത്രക്കാര്‍ക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഇവിടങ്ങളിൽ കഫറ്റീരിയകളും മറ്റു ഷോപ്പുകളും എടിഎമ്മും എല്ലാം ഉണ്ടാകും.പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തവര്‍ക്കും കോണ്‍കോഴ്സിനു മുകളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും.
പദ്ധതിയുടെ ഭാഗമായി നടത്തുന്ന വികസന പ്രവർത്തനങ്ങൾ
നിലവിലെ സ്റ്റേഷനിലുള്ള 5 ട്രാക്കുകള്‍ക്ക് പുറമെ 4 പുതിയ ട്രാക്കുകള്‍ അടക്കം ആകെ 9 ട്രാക്കുകള്‍.
19 ലിഫ്റ്റുകള്‍, 24 എസ്കലേറ്ററുകള്‍, 12 മീറ്റര്‍ വീതിയുള്ള ഫുട്ട് ഓവര്‍ബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ
ഒരേസമയം 424 കാറുകള്‍ക്കും 1234 ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കുചെയ്യാവുന്ന അഞ്ചുനിലകളുള്ള പാര്‍ക്കിങ് സംവിധാനമാണ് കിഴക്കുഭാഗത്ത് ഒരുങ്ങുക.
പടിഞ്ഞാറുഭാഗത്ത് ആറുനിലകളുള്ള പാര്‍ക്കിങ് സമുച്ചയമുണ്ടാവും. അവിടെ 1488 ഇരുചക്രവാഹനങ്ങള്‍ക്കും 618 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാം.
48 മീറ്റര്‍ വീതിയുള്ള ആകാശ പാതയാണ് സ്റ്റേഷൻവളപ്പിലെ മറ്റൊരു പ്രത്യേകത.
നിലവിലെ 5 മീറ്റര്‍ വീതിയിലുള്ള 2 ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് പകരം 12 മീറ്റര്‍ വീതിയിലുള്ള 2 പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കും.
പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളില്‍ നിന്നും കോണ്‍കോഴ്സില്‍ നിന്നും സ്കൈവാക്ക് സൗകര്യം.
നിലവിലെ മുഴുവൻ റെയില്‍വേ കോട്ടേഴ്സുകളും പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനിലകളിലുള്ള പുതിയ കോട്ടേഴ്സ്.
പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറില്‍ വാണിജ്യ കേന്ദ്രം.
ആര്.എം.എസ് കേന്ദ്രം, പാര്‍സല്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാര്‍ക്കിങ്,ഭാവിയിലെ മെട്രോ സ്റ്റേഷനെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെര്‍മിനല്‍ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.