IndiaNEWS

നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

അഹമ്മദാബാദ്∙ ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണു തീരുമാനം.
2002ലെ ഗുജറാത്ത് കലാപത്തിനിടെ 11പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്.ഗുജറാത്ത് മന്ത്രിയായിരുന്ന മായ കോഡ്‌നാനി കേസിൽ പ്രതിയായിരുന്നു. ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ.

കൊലപാതകം നടന്ന് എട്ട് വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഇതിൽ വിചാരണ വേളയിൽ 18 പേര്‍ മരിച്ചു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

 

Signature-ad

2002ലെ നരോദഗാം കൂട്ടക്കൊലക്കേസില്‍ പ്രധാനപ്രതിക്ക് അനുകൂലമായി സാക്ഷിമൊഴി നൽകിയ ഒരാൾ ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ ആയിരുന്നു. കേസ് പരിഗണിക്കുന്ന അഹമ്മദാബാദിലെ പ്രത്യേക കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. നരോദഗാമിൽ കലാപം നടക്കുമ്പോൾ താൻ നിയമസഭയിലായിരുന്നുവെന്ന, അന്നത്തെ ഗുജറാത്ത് മന്ത്രിയും, കേസിലെ മുഖ്യപ്രതിയുമായ മായാ കോദ്നാനിയുടെ വാദം ശരിയാണന്നു ഷാ കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ, അമിത് ഷാ ഉൾപ്പെടെ ആകെ 14 സാക്ഷികളാണ് ഉണ്ടായിരുന്നത്.


ഗൈനക്കോളജിസ്റ്റായ മായ കോഡ്നാനി വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്.

Back to top button
error: