NEWSSports

ഓസീസിന് 21 റണ്‍സിന്‍റെ ജയം; പരമ്പര

ചെന്നൈ:ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റ ശേഷം അവസാന രണ്ട് മത്സരങ്ങളിലും ത്രില്ലര്‍ ജയം നേടി ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന്  സ്വന്തമാക്കി ഓസ്ട്രേലിയ.
ചെന്നൈയിൽ ഇന്ന് നടന്ന അവസാന ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ സന്ദര്‍ശകര്‍ 21 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. സ്കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1).
47 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യൻ നിരയിൽ വിരാട് കോലിയും(72 പന്തില്‍ 54).
മുംബൈയിലെ ആദ്യ ഏകദിനം ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് 10 വിക്കറ്റ് ജയമായിരുന്നു ഓസ്ട്രേലിയ നേടിയത്.ഇന്നത്തെ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയും സ്വന്തമാക്കി.

Back to top button
error: