എന്തെങ്കിലും ചോദിക്കുമ്പോള്‍ മറുപടി പറയും മുൻപ് ചിലര്‍ നഖം കടിക്കാറുണ്ട്. നാണം വരുമ്പോ മറയ്ക്കാനായും കുട്ടിക്കാലത്ത് കൈവിരല്‍ നഖം കടിക്കുന്നവരുമുണ്ട്. ഇത് പലരുടെയും കുട്ടിക്കാലം മുതലുള്ള ശീലമാണ് . മുതിര്‍ന്നപ്പോഴും ഇത് ഉപേക്ഷിക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. നഖം കടി എന്നാല്‍ അത്ര സുഖകരമായ ഒന്നല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. നഖംകടി മൂലമുണ്ടാകുന്ന ചില പ്രശ്നങ്ങളും പ്രതിവിധികളും നോക്കാം.
നഖം കടിക്കുന്നത് മൂലം, കൈ വിരലുകളുടെ ഭംഗി നഷ്ടമാകാറുണ്ട്. മാത്രമല്ല, പലവിധത്തിലുള്ള രോഗങ്ങള്‍ക്കും ഈ ശീലം കാരണമാകാറുണ്ട്. ഇക്കാരണങ്ങാളാലാണ്, നഖം കടിക്കുമ്ബോള്‍ മുതിര്‍ന്നവര്‍ നിങ്ങളെ ശകാരിക്കുന്നത്. ഈ ശീലം എങ്ങനെ ഒഴിവാക്കാം എന്ന് പരിശോധിക്കുന്നതിന് മുന്‍പേ, ഇത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
1. മാരകമായ ബാക്ടീരിയകള്‍ വയറ്റിലെത്തുന്നു– സാല്‍മൊണെല്ല, ഇ–കോളി തുടങ്ങിയ ബാക്ടീരിയകള്‍ നഖം കടിക്കുന്നതിലൂടെ വയറ്റിലെത്തുന്നു. ഇവ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
2. പല്ലുകള്‍ ദുര്‍ബലമാകുന്നു– നഖം കടിക്കുന്നത് മൂലം പല്ലുകള്‍ കേട് വരുന്നു. നഖങ്ങളിലെ അഴുക്ക് പല്ലില്‍ പറ്റിപ്പിടിക്കുന്നു. ഇത് കാലക്രമത്തില്‍ പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നു. കനമുള്ള നഖങ്ങള്‍ സദാ കടിക്കുന്നതിലൂടെ പല്ലുകള്‍ ദുര്‍ബലമാകുന്നു.
3. മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു– വായിലൂടെ കുടലിലെത്തുന്ന നഖങ്ങള്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. മലാശയത്തിലെ അര്‍ബുദത്തിന് നഖം കടിക്കുന്ന ശീലം കാരണമാകുന്നു.
നഖം കടിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം?
ഡെര്‍മറ്റോഫാജിയ ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്ക് നഖം കടിക്കുന്ന ശീലം നിങ്ങളെ നയിച്ചേക്കാം. സ്വന്തം ചര്‍മ്മം സ്വയമറിഞ്ഞോ അറിയാതെയോ ഭക്ഷിക്കുന്ന രോഗാവസ്ഥയാണ് ഡെര്‍മറ്റോഫാജിയ. ഇതിന്റെ ഫലമായി കൈവിരലുകളില്‍ മുറിവുകളും വ്രണങ്ങളും രൂപപ്പെടാറുണ്ട്.
ചില ആരോഗ്യ വിദഗ്ധര്‍ ഇത്തരം ശീലങ്ങളെ ഒസിഡി (Obsessive Compulsive Disorder) എന്ന മാനസിക പ്രശ്നത്തിന്റെ ഭാഗമായാണ് കാണുന്നത്. നഖം കടിക്കുന്ന ശീലം സ്വയം ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഏറ്റവും നല്ലത്. മികച്ച കൗണ്‍സിലിംഗിലൂടെ ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.