NEWSWorld

ഒമാനിൽ പല സ്ഥലങ്ങളിലും കനത്ത മഴ; ജാഗ്രതാ നിര്‍‌ദ്ദേശം

മസ്കറ്റ്: ഒമാനിൽ പല സ്ഥലങ്ങളിലും കനത്ത മഴ. മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍‌ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മുതൽ ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. മസ്‌കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം, ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴയ്ക്ക് സാധ്യത.

Signature-ad

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായേക്കാം. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.

Back to top button
error: