
മയ്യഴി: ഭിന്നശേഷിയുള്ള 21 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായ പരാതിയില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
പന്തക്കല്‍ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി മഹറൂഫ് (55), കോപ്പാലത്തെ കുനിയില്‍ ഹൗസിലെ രാമചന്ദ്രന്‍ എന്ന സിനിമോള്‍ രാമന്‍ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പന്തക്കല്‍ കോപ്പാലം സ്വദേശികളായ മൂന്ന് പേര്‍ ഒളിവിലാണ്. പാലയാട്ട് കുഞ്ഞി മമ്മു, കോപ്പാലത്തെ അബ്ദുള്ള, ഓട്ടോ ഡ്രൈവര്‍ അശോകന്‍ എന്നിവരാണ് ഒളിവിലുള്ളത്.
അറസ്റ്റിലായ രണ്ട് പ്രതികളെയും മാഹി കോടതി റിമാന്‍ഡ്ചെയ്തു.