IndiaNEWS

ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ ഭക്തര്‍ക്ക് വൈദ്യുതാഘാതമേറ്റു

ഹാസൻ : കര്‍ണാടകയില്‍ ക്ഷേത്രത്തിലെത്തിയ നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്രത്തിലാണ്  സംഭവം.

 ദര്‍ശനത്തിനായി ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു വൈദ്യുതാഘാതമേറ്റത് .

ക്ഷേത്രാലങ്കാരത്തിനായി ഉപയോഗിച്ച വൈദ്യുത വയറിൽ നിന്നാണ് വൈദ്യുതാഘാതമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തര്‍ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

Signature-ad

അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ജില്ല പൊലീസ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ക്ഷേത്രത്തിലെ പ്രത്യേക ദിവസമായതിനാല്‍ വൻ ഭക്തജനത്തിരക്കാണ്  ഹാസനാംബ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.

Back to top button
error: