ഷൊർണൂർ: പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ച ആദ്യ ദിനം തന്നെ പോസ്റ്റർ പതിച്ച് വൃത്തികേടാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം.
‘ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠന് അഭിവാദ്യങ്ങൾ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ.ഫോട്ടോ ഉൾപ്പടെയുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
സംഭവത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.ട്രെയിൻ ഷൊർണൂരിലെത്തിയപ്പോഴാണ് പോസ്റ്റർ പതിച്ചതെന്നാണ് സൂചന.
അതേസമയം വി കെ ശ്രീകണ്ഠൻ എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.