IndiaNEWS

നാല് മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ബെംഗളൂരു അടിപ്പാത ഇടിഞ്ഞുതാണ് വന്‍കുഴി; കർണാടകയിൽ വിവാദം കൊഴുക്കുന്നു

ബെംഗളൂരു:  ബെംഗളൂരുവിലെ കുന്ദനഹള്ളി അടിപ്പാത തകര്‍ന്നത് രാഷ്ട്രീയ വിവാദമാകുന്നു. ബിജെപിയുടെ 40 ശതമാനം കമ്മീഷൻ നയത്തിന്‍റെ ഫലമായുള്ള അഴിമതി അടിപ്പാത ജോലിയില്‍ പ്രതിഫലിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.  40 ശതമാനം അഴിമതിയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് കോൺഗ്രസ് നേതാവ് നാഗരാജ് യാദവ് പറഞ്ഞു.

കരാറുകളിൽ സർക്കാർ കൈക്കൂലി വാങ്ങുന്നു എന്ന ആരോപണത്തിന് കോണ്‍ഗ്രസ് അടിപ്പാത തകര്‍ന്ന സംഭവം വച്ച് ശക്തികൂട്ടുകയാണ്. അടിസ്ഥാനരഹിതമായ രാഷ്ട്രീയ പകപോക്കലെന്ന നിലയിലാണ് ബിജെപി ഇത്തരം ആരോപണങ്ങൾ തള്ളിയത്.  കർണാടക സർക്കാരിലെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് പ്രചാരണം നടത്തുകയും കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിജെപിക്കെതിരായ ആക്രമണം ശക്തമാക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ അടിപ്പാത തകര്‍ന്നത് വലിയ വാര്‍ത്തയാകുന്നത്.

ബിബിഎംപിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വന്‍ കുഴി രൂപപ്പെട്ട അടിപ്പാത റോഡ് നന്നാക്കാനുള്ള ശ്രമത്തിലാണ്. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ബെംഗളൂരു കുന്ദലഹള്ളി ജംഗ്ഷനിലെ അണ്ടർപാസ്  നഗരത്തിന്‍റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളെ ഐടി ഹബ്ബിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയാണ്.  കുന്ദനഹള്ളി അടിപ്പാതയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും. പാതയുടെ  അടിയിലെ പൈപ്പ് പൊട്ടി വെള്ളം കയറിയതിനാലാണ് മണ്ണ് ഇളകിയാണ് കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞത് എന്നാണ് അടിപ്പാത നിര്‍മ്മിച്ച ബിബിഎംപിയുടെ സിഗ്നൽ ഫ്രീ കോറിഡോർ പ്രോജക്റ്റിലെ ഒരു എഞ്ചിനീയര്‍ പറഞ്ഞത്.

പൊട്ടിയ പൈപ്പ് ലൈന്‍ ഇതിന്‍റെ ചുമതലയുള്ള ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് നന്നാക്കിയിട്ടുണ്ട്. ഇതുമൂലം നഗരത്തിലെ പലയിടത്തും ജലവിതരണം  24 മണിക്കൂർ നിലച്ചതായി റിപ്പോര്‍ട്ടുണ്ട്.   എന്നാല്‍  റോഡിലെ കുഴി നികത്തി പഴയ രീതിയിലാക്കുലാന്‍ കുറച്ച് ദിവസമെടുക്കും. അണ്ടർപാസ് അറ്റകുറ്റപ്പണി കോണ്‍ട്രാക്ടറുടെ ബാധ്യത നിബന്ധനയില്‍ വരുന്നതിനാല്‍ കരാറുകാരൻ ഇത് സൗജന്യമായി ചെയ്യേണ്ടിവരുമെന്നാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെയിലെ ഉദ്യോഗസ്ഥർ പറയുന്നത്.  ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) 19.5 കോടി രൂപ ചെലവഴിച്ചാണ് ഇരുവശങ്ങളിലും 7.5 മീറ്റർ വീതിയുള്ള സർവീസ് റോഡ് ഉള്‍പ്പടെ 281 മീറ്റർ  നീളമുള്ള അണ്ടർപാസ് നിര്‍മ്മിച്ചത്.

Back to top button
error: