എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി തീരത്ത് ബോട്ട്; മഹാരാഷ്ട്രയില്‍ ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്ട്രയിലെങ്ങും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്. എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളും ബോട്ടിലുണ്ടായിരുന്നു. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ഹരിഹരേശ്വര്‍ ബീച്ചിലേക്ക് വരുന്ന വിവരം ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല.

എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് വിവരം. മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റായ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടില്‍ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version