ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്ത് ബിജെപി അധ്യക്ഷൻ

പാലക്കാട് :ഡി ജെ ഗാനത്തോടൊപ്പം ദേശീയപതാക വീശി ആട്ടവും പാട്ടുമായി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കൂട്ടരും.കെ.സുരേന്ദ്രൻ തന്നെയാണ് ഇതിന്റെ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
സ്വതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പാലക്കാട്‌ നഗരത്തില്‍ യുവമോര്‍ച്ച നടത്തിയ തിരംഗ യാത്രയിലാണ് ദേശീയപതാകയെ അപമാനിക്കുന്ന സംഭവം.
 ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ റോഡിൽക്കൂടി ദേശീയപതാക വീശി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.പ്രകടനത്തിന്റെ മുന്‍നിരയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുമുണ്ട്.വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. ഇതിന്റെ ഫോട്ടോകള്‍ സുരേ​ന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ബിജെപിയുടെ ഈ അവഹേളനം.അതേസമയം, യുവമോര്‍ച്ച പരസ്യമായി നിയമം ലംഘിച്ചിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്ബയിനിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.ക്യാമ്ബയിനിന്റെ ഭാ​ഗമായി സാമൂഹ്യ മാധ്യമങ്ങളില്‍ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്ലാ​ഗ് കോഡിന് എതിരാണെന്നാണ് വിമര്‍ശനം.ഇത് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണന്‍ പരാതി നല്‍കിയിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version