IndiaNEWS

മുലപ്പാലിന് പകരം ആട്ടിന്‍ പാൽ, അറിയുക ആട്ടിന്‍ പാലിൻ്റെ അത്ഭുത ഗുണങ്ങൾ

   പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാൻ പ്രത്യേക കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

പശുവിന്‍ പാലാണ് മുലപ്പാലിന് പകരം കൂടുതല്‍ പേരും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മുലപ്പാലിന് പകരമായി നല്‍കാന്‍ ഏറ്റവും മികച്ചത് ആട്ടിന്‍പാല്‍ തന്നെയാണ്. കുഞ്ഞുങ്ങളിലെ ഡയേറിയക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും.

ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയാണ്. പശുവിൻ പാലിനേക്കാൾ എത്രയോ ഗുണമേന്മ നിറഞ്ഞതാണ് ആട്ടിൻ പാൽ. എന്നാൽ ഈ സത്യം പലർക്കും ​അറിയില്ല. ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ആട്ടിൻപാലിന്റെ ഉപഭോഗം. ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനാണ് ആട്ടിൻപാൽ കൂടുതൽ ഉപയോഗിക്കുന്നത്.

ആട്ടിൻ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിന്റെ ഘടകങ്ങളാണ്. മറ്റു പാലുകളെക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പശുവിൻ പാലിനെക്കാൾ ഉത്തമം ആ‌ട്ടിൻ പാലാണ്. പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയുടെ കാര്യത്തിലും ആട്ടിൻ പാലിന്റെ സ്ഥാനം മുന്നിൽ തന്നെ.
ആട്ടിൻ പാൽ ഉപയോഗിച്ചാലുള്ള ഗു‌ണങ്ങൾ ഇതാ:

ലാക്ടോസിന്റെ അംശം- ആട്ടിൻ പാലിൽ പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിൻ പാലിലുള്ള ലാക്ടോസിന്റെ അംശം.

ദഹിക്കാൻ എളുപ്പം- ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പശുവിൻ പാലിനെക്കാൾ നല്ലത് ആട്ടിൻ പാലാണ്. ക‌ട്ടിയുള്ള ഭക്ഷ്യവസ്തുക്കൾ പോലും ആട്ടിൻ പാലിന്റെ അംശത്തിൽ പെട്ടെന്നു ദഹിക്കും.

കൊളസ്ട്രോൾ നിയന്ത്രിക്കും- ആട്ടിൻപാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം മൂലം ശരീരകോശങ്ങളില്‍ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം

കൂടുതൽ നല്ല വിഭവങ്ങള്‍- ആട്ടിൻപാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ കൂടുതൽ മികച്ചതായിരിക്കും. നിര്‍മാണത്തിന്റെ സമയത്ത് തന്നെ മഞ്ഞ ബീറ്റാകരോട്ടീൻ വിറ്റമിൻ എ ആയി മാറുന്നതിനാൽ ആട്ടിന്‍ പാലിൽ നിന്നുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല വെള്ളനിറം ലഭിക്കുന്നു.

രുചിയിൽ മാറ്റമില്ല, കുട്ടികൾക്ക് അത്യുത്തമം- പശുവിൻ പാലിനെക്കാൾ ഏറെ ഗുണമുള്ളതാണ് ആട്ടിൻ പാൽ. രുചിയുടെ കാര്യത്തിലും പശുവിൻപാലുമായി ഏറെ വ്യത്യാസമില്ല. കുട്ടികൾക്ക് പതിവായി ആട്ടിൻ പാൽ നൽകുന്നത് ഉറച്ച ശരീരവും ബുദ്ധിയും ഉണ്ടാകാൻ ഉപകരിക്കും.

Back to top button
error: